കണ്ണൂർ: ആഘോഷവേളകളിൽ കുട്ടികൾക്കിടയിൽ ഉണ്ടാകുന്ന അപകടങ്ങൾ കരുതിയിരിക്കണമെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) ദേശീയ പ്രസിഡന്റ് ഡോ. ആർ. രമേഷ് കുമാർ. പടക്കങ്ങൾ മൂലമുണ്ടാകുന്ന തിപിടിത്തങ്ങളും അപകടങ്ങളും ശബ്ദമലിനീകരണവും കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐഎപി കണ്ണൂരിൽ സംഘടിപ്പിച്ച വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഡോ. രമേഷ് കുമാർ. ഇത്തരം അപകടങ്ങൾ പലർക്കും മരണമോ വൈകൃതങ്ങൾക്കോ കാരണമാകുന്നു. ആഘോഷവേളകളിലെ സ്ഫോടനങ്ങളെ നിയമം തന്നെ നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐഎ പി ജില്ലാ പ്രസിഡന്റ് ഡോ. അജിത് മേനോൻ അധ്യക്ഷനായിരുന്നു.
ഡോ. വിജയകുമാർ, ഡോ. ജോണി സെബാസ്റ്റ്യൻ, ഡോ ഒ ജോസ്, ഡോ എം കെ നന്ദകുമാർ, ഡോ അജിത് സുഭാഷ്. ഡോ മൃദുല ശങ്കർ, ഡോ. പദ്മനാഭ ഷേണായി, ഡോ. സുൽഫിക്കർ അലി എന്നിവർ പ്രസംഗിച്ചു.