23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • *നവംബർ ഒന്നുമുതൽ കൊങ്കൺ തീവണ്ടികളുടെ സമയം മാറും*
Kerala

*നവംബർ ഒന്നുമുതൽ കൊങ്കൺ തീവണ്ടികളുടെ സമയം മാറും*


കൊങ്കൺ വഴി ഓടുന്ന തീവണ്ടികളുടെ സമയം നവംബർ ഒന്നുമുതൽ മാറും. ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയുള്ള മൺസൂൺ ടൈംടേബിൾ അവസാനിക്കുന്നതോടെയാണിത്. മംഗള, നേത്രാവതി, മത്സ്യഗന്ധ അടക്കം 25-ലധികം വണ്ടികൾക്ക് പുതിയ സമയമായിരിക്കും. മൺസൂണിലെ വേഗനിയന്ത്രണം ഒന്നുമുതൽ ഉണ്ടാകില്ല.

എറണാകുളം-നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസിന് (12617) മൂന്നുമണിക്കൂറോളം സമയ വ്യത്യാസമുണ്ട്. ഉച്ചക്ക് 1.25-ന് പുറപ്പെടും. (നിലവിൽ രാവിലെ 10.10). ഷൊർണൂരിൽ വൈകീട്ട് 3.20-ന് എത്തും. കോഴിക്കോട് 5.12-നും കണ്ണൂരിൽ 6.39-നുമാണ് സമയം. മംഗളൂരു ജങ്‌ഷനിൽ രാത്രി 9.20-നാണ് എത്തുക.

നിസാമുദ്ദീൻ-എറണാകുളം മംഗള (12618) നിലവിലുള്ള സമയത്തെക്കാൾ രണ്ടുമണിക്കൂർ നേരത്തെ ഓടും. (രാത്രി 11.50-ന് മംഗളൂരു ജങ്‌ഷനിലെത്തുന്ന വണ്ടി നവംബർ ഒന്നുമുതൽ 10.30-ന് എത്തും). കാസർകോട്ട് 11.18-നും ഷൊർണൂരിൽ പുലർച്ചെ 4.10-ഉം എറണാകുളത്ത് 7.30-ന് എത്തും.

തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്‌പ്രസ് (16346) രാവിലെ 9.15-ന് പുറപ്പെടും. എറണാകുളം ജങ്‌ഷനിൽ ഉച്ചയ്ക്ക് 1.45-ന് എത്തും. ഷൊർണൂരിലെ സമയം 4.20. കോഴിക്കോട് വൈകീട്ട് ആറിനും കണ്ണൂരിൽ 7.32-നും എത്തും. മംഗളൂരു ജങ്‌ഷനിൽ രാത്രി 10.40-ന് എത്തും. മുംബൈ ലോകമാന്യതിലകിൽ പിറ്റേ ദിവസം വൈകീട്ട് 4.45-നാണ് എത്തുക.

ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) 1.35 മണിക്കൂർ നേരത്തെ എത്തും. മൺസൂണിൽ പുലർച്ചെ ആറിന് മംഗളൂരു ജങ്‌ഷനിലെത്തുന്ന വണ്ടി ഒന്നുമുതൽ 4.15-ന് എത്തും. കണ്ണൂരിൽ 6.32-നും കോഴിക്കോട് 8.07-നും ഷൊർണൂരിൽ 10.15-നും രാത്രി 6.05-ന്‌ തിരുവനന്തപുരത്തും എത്തും.

മംഗളൂരു-മുംബൈ മത്സ്യഗന്ധ (12620) ഉച്ചയ്ക്ക് 2.20-ന് പുറപ്പെടും. നിലവിൽ സമയം 12.40. തിരിച്ചുള്ള വണ്ടി (12619) 7.40-ന് മംഗളൂരു സെൻട്രലിൽ എത്തും

24/10/2022

Related posts

മഹാമാരികളെയും മറ്റ് പകർച്ചവ്യാധികളെയും നേരിടുന്നതിന് 16 ഐസൊലേഷൻ വാർഡ്‌ ഒരുങ്ങുന്നു

Aswathi Kottiyoor

അതിഥിതൊഴിലാളിയുടെ രക്ഷകരായവർക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

Aswathi Kottiyoor

ഖാദി തുണിത്തരങ്ങൾ ടെണ്ടർ കൂടാതെ വാങ്ങാൻ ഒരു വർഷം ഇളവ്

Aswathi Kottiyoor
WordPress Image Lightbox