രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കി. കൈരളി ന്യൂസ്, റിപ്പോർട്ടർ, ജയ്ഹിന്ദ്, മീഡിയവൺ അടക്കമുള്ളവരെ വാർത്താ സമ്മേളനത്തിലേക്ക് പ്രവേശിപ്പിച്ചില്ല.
ചില മാധ്യമപ്രവർത്തകർ പാർട്ടി കേഡർ ജേർണലിസ്റ്റായി വാർത്താ സമ്മേളനത്തിൽ വരുന്നത് അംഗീകരിക്കില്ലെന്ന് ഗവർണർ നേരത്തേ പറഞ്ഞിരുന്നു. അതേസമയം, സർക്കാറും ഗവർണറും തമ്മിൽ ഉള്ള പോര് തുടരുകയാണ്.
രാജി നല്‍കാത്ത ഒമ്പത് വൈസ് ചാന്‍ലര്‍മാര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. എന്തു കൊണ്ട് രാജി നല്‍കിയില്ല എന്ന് ഉടന്‍ അറിയിക്കണമെന്നാണ് ആവശ്യം. നവംബര്‍ മൂന്നിനുള്ളില്‍ മറുപടി നല്‍കണം എന്നാണ് കാരണം നോട്ടിസിലെ നിര്‍ദേശം.