27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • എട്ട് കുപ്പി വിദേശ മദ്യവുമായി കോളയാട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി
Kelakam

എട്ട് കുപ്പി വിദേശ മദ്യവുമായി കോളയാട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

എട്ട് കുപ്പി വിദേശ മദ്യവുമായി കോളയാട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. എട്ടു കുപ്പി (നാലു ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി കോളയാട് സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി.

കോളയാട് സ്വദേശി പുനത്തിൽ വീട്ടിൽ പ്രസാദി നെയാണ് [40]കേളകം ടൗണിൽ വച്ച് 8 കുപ്പി (4 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിലായത്. ഞായറാഴ്ച രാവിലെ പേരാവൂർ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.

പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കെ, ശിവദാസൻ പി എസ്, സിനോജ് വി, വനിത സിവിൽ എക്സൈസ് ഓഫീസർ കാവ്യ വാസു എന്നിവർ പങ്കെടുത്തു.

Related posts

കുടിവെള്ളമൊരുക്കി അടയ്ക്കാത്തോട് വ്യാപാരികൾ

Aswathi Kottiyoor

മണിപ്പൂർ ജനതയ്ക്ക് ഐക്യാദാർഢ്യ ബഹുജന റാലി നടത്തി

Aswathi Kottiyoor

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല ; പുഷ്പാർച്ചനയും, റിപ്പബ്ലിക് ആചരണവും

Aswathi Kottiyoor
WordPress Image Lightbox