• Home
  • Iritty
  • വൈഎംസിഎ ഇരിട്ടി സബ്‌റീജന്‍ 24 ന് ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി.കോശി ഉദ്ഘാടനം ചെയ്യും.
Iritty

വൈഎംസിഎ ഇരിട്ടി സബ്‌റീജന്‍ 24 ന് ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി.കോശി ഉദ്ഘാടനം ചെയ്യും.

ഇരിട്ടി: വൈഎംസിഎയ്ക്ക് പുതുതായി അനുവദിച്ച ഇരിട്ടി സബ് റീജന്‍ ഉദ്ഘാടനവും പ്രഥമ ഭാരവാഹികളുടെ സ്ഥാനാരോഹണവും നെടുംപുറംചാല്‍ ഉരുള്‍ദുരുന്ത ബാധിതര്‍ക്കുള്ള വൈഎംസിഎ സഹായ വിതരണവും 24 ന് 4 ന് കുന്നോത്ത് ബെന്‍ഹില്‍ ഇംഗ്ലിഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (വൈഎംസിഎ സര്‍ ജോര്‍ജ് വില്ല്യംസ് നഗര്‍) നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈ എം സി എ നാഷണല്‍ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശി പുതിയ സബ് റീജന്‍ ഉദ്ഘാടനം ചെയ്യും. നെടുംപുറംചാല്‍ ഉരുള്‍ ദുരന്ത ബാധിതര്‍ക്കുള്ള വൈഎംസിഎ സഹായവും അദ്ദേഹം വിതരണം ചെയ്യും. നിയുക്ത ഇരിട്ടി സബ് റീജന്‍ ചെയര്‍മാന്‍ ജസ്റ്റിന്‍ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിക്കും. കേരള റീജന്‍ ചെയര്‍മാന്‍(ആക്ടിങ്) ജിയോ ജേക്കബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തും. തലശ്ശേരി ആര്‍ച്ച് ബിഷപ് ഇമെരിറ്റസ് ജോര്‍ജ് ഞറളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. സണ്ണി ജോസഫ് എംഎല്‍എ കമ്മ്യൂണിറ്റി പ്രൊജക്ട് ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന പ്രധാന നേതാക്കളെയും പ്രവര്‍ത്തകരെയും ആദരിക്കും.
അശരണരുടെ കണ്ണീരൊപ്പാനും യുവാക്കള്‍ക്കു നേര്‍വഴി കാട്ടാനും ലക്ഷ്യമിട്ട് രൂപീകൃതമായ വൈഎംസിഎ ആഗോള പ്രസ്ഥാനം കേരളത്തില്‍ കൂടുതല്‍ വളര്‍ച്ച നേടുന്നതിന്റെ ഭാഗമായാണ് ഇരിട്ടിയില്‍ പുതിയ സബ് റീജന്‍ രൂപീകരിച്ചത്. ഇരിട്ടി സബ് റീജന്‍ നിലവില്‍ വന്നതോടെ കേരളത്തില്‍ വൈഎംസിഎ സബ് റീജനുകളുടെ എണ്ണം 22 ആയി. കൊട്ടിയൂര്‍ മുതല്‍ പുളിങ്ങോം മാതമംഗലം വരെ 32 യൂണിറ്റുകളും ആയി വിസ്തൃതമായ പ്രദേശങ്ങള്‍ പരിധി ആയി ഉണ്ടായിരുന്ന കണ്ണൂര്‍ സബ് റീജന്‍ വിഭജിച്ചാണ് ഇരിട്ടി ആസ്ഥാനാമായി പുതിയ സബ് റീജന്‍ അനുവദിച്ചത്. തലശ്ശേരി, കൂത്തുപറമ്പ്, കോളയാട്, നെടുംപുറംചാല്‍, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, അടയ്ക്കാത്തോട്, പേരാവൂര്‍, ചെടിക്കുളം, വള്ളിത്തോട്, ഉളിക്കല്‍, ഇരിട്ടി, കരിക്കോട്ടക്കരി, എടൂര്‍ എന്നിങ്ങനെ 15 യൂണിറ്റുകളാണ് ഇരിട്ടി സബ് റീജനില്‍ ഉള്ളതെന്ന് നിയുക്ത ഇരിട്ടി സബ് റീജിയന്‍ ചെയര്‍മാന്‍ ജസ്റ്റിന്‍ കൊട്ടുകാപ്പള്ളി, വൈസ് ചെയര്‍മാന്‍ ജോസ് ആവണങ്കോട്, ജനറല്‍ കണ്‍വീനര്‍ ബിജു പോള്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും ഇരിട്ടി വൈഎംസിഎ പ്രസിഡന്റുമായ ഡോ.എം.ജെ. മാത്യു എന്നിവര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.

Related posts

സൗജന്യ ക്യാൻസർ നിർണയ ക്യാമ്പ് നടത്തി

Aswathi Kottiyoor

മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്നു

Aswathi Kottiyoor

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.

Aswathi Kottiyoor
WordPress Image Lightbox