21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • തലശ്ശേരി-ബാവലി റോഡിന്റെ പുനരുദ്ധാരണത്തിന് 2.5 കോടി രൂപ
kannur

തലശ്ശേരി-ബാവലി റോഡിന്റെ പുനരുദ്ധാരണത്തിന് 2.5 കോടി രൂപ

ഇരിട്ടി : പ്രളയത്തിൽ തകർന്ന മട്ടന്നൂർ നിയോജക മണ്ഡലത്തിലെ തലശ്ശേരി-ബാവലി റോഡിന്റെ പുനരുദ്ധാരണത്തിന് പൊതുമരാമത്ത് വകുപ്പ് 2.5 കോടി രൂപയുടെ ഭരണാനുമതി നൽകി ഉത്തരവായി. തലശ്ശേരി-ബാവലി റോഡിൽ നിടുംപൊയിൽമുതൽ ചന്ദനത്തോട് വരെയുള്ള ഭാഗത്ത് വിവിധയിടങ്ങളിൽ മണ്ണിടിച്ചിലിനെത്തുടർന്ന് തകർന്ന മതിൽ പുതുക്കിപ്പണിയുന്നതിനായി ഒരുകോടി രൂപയും കലുങ്ക് ഉൾപ്പെടെയുള്ള തകർന്ന ഭാഗങ്ങൾ പുതുക്കിപ്പണിയുന്നതിനായി 1.5 കോടി രൂപയുമാണ് അനുവദിച്ചത്.

ഉരുൾപൊട്ടലിനെത്തുടർന്ന് തകർന്ന പ്രദേശം തദ്ദേശ സ്വയംഭരണമന്ത്രിയായിരുന്ന എം.വി. ഗോവിന്ദനും കെ.കെ. ശൈലജ എം.എൽ.എ.യും സന്ദർശിച്ച് നഷ്ടങ്ങൾ വിലയിരുത്തുകയും പുനരുദ്ധാരണ പ്രവർത്തനത്തിനാവശ്യമായ റിപ്പോർട്ട് തയ്യാറാക്കാൻ നൽകാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര അറ്റകുറ്റപ്പണികൾക്കായി തുക അനുവദിച്ചത്. റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് കെ.കെ. ശൈലജ എം.എൽ.എ. നടത്തിയ ഇടപെടലും പ്രവർത്തനങ്ങൾ വേഗത്തിലാക്കി.

Related posts

കണ്ണൂരില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം; ഏഴ് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു*

Aswathi Kottiyoor

ആറളത്തെ ചെണ്ടുമല്ലിപ്പാടത്ത് വിളവെടുപ്പ് തുടങ്ങി

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട.

Aswathi Kottiyoor
WordPress Image Lightbox