25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്ക്
Kerala Uncategorized

മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്ക്

>മാനന്തവാടി: മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്ക്. രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയായ മുഹമ്മദ് സിനാന്‍ (19) ആണ് തലയ്ക്ക് പരിക്കേറ്റ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവത്തെ തുടര്‍ന്ന് രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥികളായ ഫായിസ് (19), മിഥുന്‍ (19) എന്നിവര്‍ക്കെതിരെയും, സിനാനെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കണ്ടാലറിയുന്ന രണ്ട് പേര്‍ക്കെതിരെയും മാനന്തവാടി പോലീസ് കേസെടുത്തു. 2 ദിവസം മുമ്പായിരുന്നു സംഭവം. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യാനുള്ള ശ്രമം തടഞ്ഞപ്പോള്‍ പ്രതികള്‍ രണ്ടു പേരും സിനാന്റെ തല പിടിച്ച് ജനലിന് ഇടിച്ചതായാണ് പരാതി. തുടര്‍ന്ന് തലയ്ക്ക് മുറിവേല്‍ക്കുകയായിരുന്നു.സംഭവത്തില്‍ 5 വിദ്യാര്‍ത്ഥികളെ അന്വേഷണ വിധേയമായി സസ്‌പെപെന്റ് ചെയ്തതായി കോളേജ് അധികൃതര്‍ വ്യക്തമാക്കി.

Related posts

ഒമാനിൽ നിന്ന് വിസിറ്റ് വിസയിൽ വന്ന മലയാളിയെ കാണാതായി; കണ്ടെത്തിയത് സൗദി ജയിലിൽ

Aswathi Kottiyoor

ശുദ്ധജലം ശേഖരിക്കാൻ പോയ കേൾവി പരിമിതിയുള്ള വീട്ടമ്മ ട്രെയിൻ ഇടിച്ചു മരിച്ചു

Aswathi Kottiyoor

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox