• Home
  • Iritty
  • നടപ്പാലത്തിൽ നിന്നും വീണ് മരണം – ഉരുപ്പുംകുണ്ട് തോടിനു കുറുകെ കോൺക്രീറ്റ് പാലം വേണമെന്ന് ആവശ്യം ശക്തമാകുന്നു
Iritty

നടപ്പാലത്തിൽ നിന്നും വീണ് മരണം – ഉരുപ്പുംകുണ്ട് തോടിനു കുറുകെ കോൺക്രീറ്റ് പാലം വേണമെന്ന് ആവശ്യം ശക്തമാകുന്നു

ഇരിട്ടി: ആറളം പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഉരുപ്പുംകുണ്ടിനേയും പന്ത്രണ്ടാം വാർഡ് കല്ലറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന തോടിന് കുറുകേ പാലം പണിയണമെന്ന ആവശ്യം ശക്തമാവുന്നു. നിരവധി കുടുംബങ്ങൾ അധിവസിക്കുന്ന ഇരു പ്രദേശത്തെയും ജനങ്ങൾക്ക് പരസ്പരം ബന്ധപ്പെടാൻ തോടിന് മുറുകെ നാട്ടുകാർ തന്നെ വൈദ്യുതി – ടെലിഫോൺ തൂണുകൾ ചേർത്ത് വെച്ച് നിർമ്മിച്ച രണ്ടടിമാത്രം വീതിയുള്ള നടപ്പാലമാണ് ഇപ്പോൾ ഉള്ളത്. ഈ പാലത്തിലൂടെ കടക്കുന്നതിനിടയിലാണ് ബുധനാഴ്ച ആദിവാസി വയോധിക ചുണ്ട തോട്ടിൽ വീണ് മരിച്ചത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് മറ്റൊരാളും സമാനമായ രീതിയിൽ മരണപ്പെട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. വെള്ളരിവയൽ കോളനിയിലെ 11 കുടുംബങ്ങളിലെ ആദിവാസികളും കോളനിക്ക് സമീപത്തെ നിരവധി വീട്ടുകാരും ഈ പാലത്തിലൂടെയാണ് പന്ത്രണ്ടാം വാർഡ് കല്ലറ പ്രദേശവുമായി ബന്ധപ്പെടുന്നത്. പ്രദേശത്തെ നിരവധി ക്ഷീര കർഷകർ പാൽ അളക്കുന്നതും കല്ലറയിലെ ക്ഷീരോൽപാദന സഹകരണ സംഘത്തിലാണ്. ആറളം പഞ്ചായത്തിലെ 11, 12, 15 വാർഡുകളിലെ നൂറുകണക്കിന് പാടശേഖരങ്ങൾക്ക് വെള്ളം എത്തുന്നതും ഈ തോടു വഴിയാണ്. രണ്ട് അപകടങ്ങൾ ഉണ്ടായിട്ടും കോൺക്രീറ്റ് പാലം നിർമ്മിക്കുവാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അപകടങ്ങൾ ആവർത്തിക്കുന്നതിനാൽ എത്രയും പെട്ടെന്ന് കോൺക്രീറ്റ് പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Related posts

ഇരിട്ടി പേരട്ടയില്‍ ഗ്യാസ് സിലണ്ടറില്‍ ചോര്‍ച്ച…………

Aswathi Kottiyoor

മാലിന്യം തള്ളിയവരിൽ നിന്നും പിഴയീടാക്കി തിരിച്ചെടുപ്പിച്ചു

Aswathi Kottiyoor

കാട്ടാനയെ തുരത്തുന്നതിനിടയില്‍ പടക്കം പൊട്ടി പരിക്കേറ്റ വനം വകുപ്പ് ജീവനക്കാരനെ സന്ദര്‍ശിച്ചു

Aswathi Kottiyoor
WordPress Image Lightbox