മട്ടന്നൂർ മണ്ഡലം മുൻ MLA ഇ പി ജയരാജൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 2018ൽ 5 കോടി രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിച്ച തില്ലങ്കേരി ഉളിയിൽ റോഡിൻ്റെ മെക്കാഡം ടാറിങ്ങ് ആദ്യത്തെ രണ്ട് ലെയർ ചെയ്തതിന് ശേഷം കരാറുകാരൻ്റെ അനാസ്ഥ മൂലം പാതിവഴിയിൽ നിൽക്കുന്ന അവസ്ഥയാണ് ഉണ്ടായത്, തുടർന്ന്
തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി മട്ടന്നൂർ മണ്ഡലം MLA കെ കെ ശൈലജ ടീച്ചർ മുഖാന്തിരം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ നിലവിലെ കരാറുകാരനെ ഒഴിവാക്കി പുതിയ ടെണ്ടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു,
പ്രവൃത്തി ആരംഭിക്കുന്നതിൻ്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും, ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് ലെവൽസ് എടുക്കുന്ന നടപടികൾ ആരംഭിച്ചു,
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അണിയേരി ചന്ദ്രൻ ,സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാന്മാരായ പി കെ രതീഷ്, വി വിമല മെമ്പർ മനീഷ പി ഡി എന്നിവരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും നേതൃത്വം നൽകി