കേളകം: കൊട്ടിയൂർ -വയനാട് ബോയ്സ് ടൗൺ റോഡിന്റെ അപാകത പരിഹരിക്കണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് -എം കൊട്ടിയൂർ മണ്ഡലം കമ്മിറ്റി രംഗത്ത്.
ബോയ്സ് ടൗൺ മുതൽ ആശ്രമം ജംഗ്ഷന് സമീപം വരെയുള്ള റോഡിലുള്ള വളവും കയറ്റവും നിമിത്തം തുടരെ വാഹനാപകടങ്ങൾ ഉണ്ടാകുകയും ആളുകൾ മരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ആവശ്യമുയരുന്നത്. അമ്പായത്തോട് നിന്ന് ആശ്രമം ജംഗ്ഷൻ വരെ മാത്രമേ പിഡബ്ല്യുഡിയുടെ നിബന്ധനകൾക്ക് അനുസൃതമായി പണിയെടുത്തിട്ടുള്ളൂ. റോഡ് നിർമാണ കാലഘട്ടത്തിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു. എന്നാൽ ഇന്ന് കെഎസ്ആർടിസി ബസും വലിയ ഭാരങ്ങൾ വഹിച്ചുകൊണ്ടുള്ള നൂറുകണക്കിന് ചരക്ക് വാഹനങ്ങളുമടക്കം അനുദിനം ഇതുവഴി കടന്നുപോകുന്നുണ്ട്. മാത്യു കൊച്ചുതറയിൽ അധ്യക്ഷത വഹിച്ചു. ഒ.എം. ജോസ്, ലാലിച്ചൻ പുല്ലാപ്പള്ളി, കുര്യാക്കോസ് മക്കോളി, ടി.പി. ഷാജി, റോബിൻ പനിച്ചിയിൽ, റോയി വാഴേപറമ്പ് തുടങ്ങിയവർ പ്രസംഗിച്ചു.