27.7 C
Iritty, IN
July 3, 2024
  • Home
  • Iritty
  • ഇരിട്ടിയിൽ സ്റ്റേഡിയം അനുവദിക്കണം
Iritty Uncategorized

ഇരിട്ടിയിൽ സ്റ്റേഡിയം അനുവദിക്കണം

ഇരിട്ടി: മലയോര മേഖലയിലെ കായിക പ്രതിഭകൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ താലൂക്ക് കേന്ദ്രമായ ഇരിട്ടി കേന്ദ്രീകരിച്ച് വള്ളിയാട് വയലിൽ അത്യാധുനിക സംവിധാനത്തോടെയുള്ള സ്റ്റേഡിയം നിർമ്മിക്കണമെന്ന് ഇരിട്ടി നന്മ പബ്ലിക് ലൈബ്രറി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.ഇരിട്ടിയിൽ അനുവദിച്ച മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി സർക്കാർ സേവനം ജനങ്ങൾക്ക് ഒരു കുടക്കീഴിൽ ലഭ്യമാക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡണ്ട് കെ.സുരേശൻ മാസ്റ്റർ അധ്യക്ഷനായി.സെക്രട്ടറി ഹരീന്ദ്രൻ പുതുശ്ശേരി പ്രവർത്തന റിപ്പോർട്ടും വരവ് – ചിലവ് കണക്കും അവതരിപ്പിച്ചു.
കെ.മോഹനൻ, വി.പി.സതീശൻ, ജോർജ് മാരാംകുഴിക്കൽ, ജോളി അഗസ്റ്റിൻ, ബാബു സി.കീഴൂർ, സുമ സുധാകരൻ, സി.കെ.ലളിത ടീച്ചർ, ഷെൽനതുളസി റാം, പി.വി.പ്രേമവല്ലി ,ആർ.കെ.മിനി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ഹരീന്ദ്രൻ പുതുശേരി (സെക്രട്ടറി), സന്തോഷ് കോയിറ്റി (ജോ. സെക്രട്ടറി), കെ.സുരേശൻ മാസ്റ്റർ (പ്രസിഡൻ്റ്), വി.പി.സതീശൻ (വൈസ്.പ്രസിഡൻ്റ്), എന്നിവരെയും 11 അംഗ എക്സി.കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

Related posts

വെബ് സീരീസ് പ്രചോദനം; അമ്മയേയും മകളെയും കൊന്ന് ഗായകനും ബന്ധുവും: ലക്ഷ്യം ‘മിഷൻ മാലാമൽ’

Aswathi Kottiyoor

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനവും അംഗങ്ങള്‍ക്കുള്ള ക്ലാസും നടന്നു

Aswathi Kottiyoor

രേഖാചിത്രത്തിലെ വ്യക്തിയോട് സാമ്യമുള്ള ആൾ ചികിത്സ തേടി; കണ്ണൂർ ജില്ലാ ആശുപത്രിയിൽ പരിശോധന.

Aswathi Kottiyoor
WordPress Image Lightbox