26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • ആ​ന​വ​ണ്ടി വി​നോ​ദ​യാ​ത്ര സെ​ഞ്ച്വ​റി​യി​ലേ​ക്ക്
kannur

ആ​ന​വ​ണ്ടി വി​നോ​ദ​യാ​ത്ര സെ​ഞ്ച്വ​റി​യി​ലേ​ക്ക്

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വി​നോ​ദ​യാ​ത്ര സെ​ഞ്ച്വ​റി​യി​ലേ​ക്ക്. ഒ​ക്ടോ​ബ​ര്‍ 19ന് ​കൊ​ച്ചി​യി​ലെ ആ​ഡം​ബ​ര ക​പ്പ​ലാ​യ നെ​ഫ​ര്‍​റ്റി​റ്റി​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തോ​ടെ​യാ​ണ് യാ​ത്ര​ക​ളു​ടെ എ​ണ്ണം നൂ​റാ​കു​ക. ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ ആ​ദ്യ​വി​നോ​ദ യാ​ത്ര 2022 ഫെ​ബ്രു​വ​രി 12ന് ​വ​യ​നാ​ട്ടി​ലേ​ക്കാ​യി​രു​ന്നു. നൂ​റാ​മ​ത്തെ യാ​ത്ര 19ന് ​പു​ല​ര്‍​ച്ചെ 5.30ന് ​ക​ണ്ണൂ​ര്‍ ഡി​പ്പോ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടും. വ​യ​നാ​ട്ടി​ലേ​ക്ക് 49, മൂ​ന്നാ​ര്‍ 22, പൈ​ത​ല്‍​മ​ല ഒ​ൻ​പ​ത്, വാ​ഗ​മ​ണ്‍ കു​മ​ര​കം ഏ​ഴ്, തി​രു​വ​ന​ന്ത​പു​രം-​കു​മ​ര​കം ര​ണ്ട്, കൊ​ച്ചി​യി​ലെ ആ​ഡം​ബ​ര​ക​പ്പ​ലാ​യ നെ​ഫ​ര്‍​റ്റി​റ്റി​യി​ലേ​ക്ക് അ​ഞ്ച്, നാ​ല​മ്പ​ല യാ​ത്ര നാ​ല്, ആ​റ​ന്മു​ള ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​വ​തു​വ​രെ ന​ട​ത്തി​യ യാ​ത്ര​ക​ളു​ടെ എ​ണ്ണം. സെ​പ്റ്റം​ബ​റി​ല്‍ മാ​ത്രം 17 യാ​ത്ര​ക​ളാ​ണ് ക​ണ്ണൂ​രി​ല്‍ നി​ന്നു പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
4500 സ​ഞ്ചാ​രി​ക​ള്‍ ഇ​തു​വ​രെ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി. 75 ല​ക്ഷം രൂ​പ​യോ​ളം ഇ​തു​വ​രെ വ​രു​മാ​നം ല​ഭി​ച്ചു. ചു​രു​ങ്ങി​യ ചെ​ല​വി​ല്‍ കേ​ര​ള​ത്തി​ലെ ടൂ​റി​സം പോ​യി​ന്‍റു​ക​ളി​ലൂ​ടെ വി​നോ​ദ​യാ​ത്ര സാ​ധ്യ​മാ​യ​തോ​ടെ​യാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി​യെ ആ​ശ്ര​യി​ച്ചു തു​ട​ങ്ങി​യ​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9496131288, 8089463675 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

Related posts

കെഎസ്ആർടിസി ഫു​ഡ് ട്ര​ക്ക് ഉ​ദ്ഘാ​ട​നം 18ന്

Aswathi Kottiyoor

20 മുതല്‍ ഗതാഗതത്തിന്‌ പൂര്‍ണ നിരോധനം പാപ്പിനിശേരി, താവം മേല്‍പ്പാലങ്ങള്‍ ഒരു മാസത്തേക്ക് അടച്ചിടും

Aswathi Kottiyoor

10 ദിവസം നൽകിയത്‌ 23,202 കോടി ; ട്രഷറി മിച്ചം 5000 കോടി……..

Aswathi Kottiyoor
WordPress Image Lightbox