27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ പാ​റ സ്ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ട്ടി​ക്കാ​നു​ള്ള നീ​ക്കം പോ​ലീ​സ് ത​ട​ഞ്ഞു
Iritty

ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ പാ​റ സ്ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ട്ടി​ക്കാ​നു​ള്ള നീ​ക്കം പോ​ലീ​സ് ത​ട​ഞ്ഞു

ഇ​രി​ട്ടി: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ സ്ഫോ​ട​ക​വ​സ്തു ഉ​പ​യോ​ഗി​ച്ച്‌ പാ​റ പൊ​ട്ടി​ക്കാ​നു​ള്ള നീ​ക്കം പോ​ലീ​സ് ഇ​ട​പെ​ട്ട് ത​ട​ഞ്ഞു. ഇ​രി​ട്ടി മ​ട്ട​ന്നൂ​ർ റൂ​ട്ടി​ൽ പു​ന്നാ​ട് കു​ന്നി​ൻ കീ​ച്ച​ലി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ പാ​റ ഖ​ന​നം ന​ട​ത്താ​നു​ള്ള നീ​ക്ക​മാ​ണ് പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​ന്ന​ലെ പോ​ലീ​സ് ഇ​ട​പെ​ട്ട് നി​ർ​ത്തി​വെ​പ്പി​ച്ച​ത്.ലോ​ഡ്ജും ഒ​ട്ട​ന​വ​ധി വീ​ടു​ക​ളും ഉ​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തെ മ​ണ്ണ് മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് നീ​ക്കി​യി​രു​ന്നു. ഇ​തി​നു ശേ​ഷം സ്ഫോ​ട​ക​വ​സ്തു ഉ​പ​യോ​ഗി​ച്ച് ഈ ​പ്ര​ദേ​ശ​ത്തെ പാ​റ പൊ​ട്ടി​ച്ച് നീ​ക്കാ​നാ​യി​രു​ന്നു സ്ഥ​ല​മു​ട​മ​യു​ടെ തീ​രു​മാ​നം. ഇ​തി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധി​ച്ചെ​ങ്കി​ലും സ്ഥ​ല​മു​ട​മ സ്ഫോ​ട​ക​വ​സ്തു ഉ​പ​യോ​ഗി​ച്ച് പൊ​ട്ടി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ റ​വ​ന്യൂ, ജി​ല്ലാ ജി​യോ​ള​ജി വ​കു​പ്പു മേ​ധാ​വി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഖ​ന​നാ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി ല​ഭി​ച്ച​ത്. ഇ​തോ​ടെ സ​മീ​പ​ത്തെ ലോ​ഡ്ജ് ഉ​ട​മ​യു​ടെ ബ​ന്ധു​വാ​യ പി.​വി.​അ​ബ്ദു​ൾ റ​ഹ്മാ​ൻ എ​ന്ന​യാ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ര​ട്ടി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ.​ജെ. ബി​നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് എ​ത്തി ത​ട​യു​ക​യാ​യി​രു​ന്നു.

Related posts

അപകടക്കെണിയായി ഇരിട്ടി- മട്ടന്നൂർ റോഡ് – മൗനം പാലിച്ച് അധികൃതർ

Aswathi Kottiyoor

അ​യ്യ​ൻ​കു​ന്നിലെ വനാതി​ർ​ത്തി​ഗ്രാമങ്ങളിൽ ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യം

Aswathi Kottiyoor

അധികൃതരുടെ അവഗണയിൽ ശ്വാസം മുട്ടി പയഞ്ചേരി കൂളിപ്പാറ കോളനിയും അന്തേവാസികളും

Aswathi Kottiyoor
WordPress Image Lightbox