25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേരളാ വൈദ്യുതി മസ്‌ദൂർ സംഘ് ജില്ലാ സമ്മേളനം
Kerala

കേരളാ വൈദ്യുതി മസ്‌ദൂർ സംഘ് ജില്ലാ സമ്മേളനം

ഇരിട്ടി: കേരളാ വൈദ്യുതി മസ്‌ദൂർ സംഘ് (ബി എം എസ് ) കണ്ണൂർ ജില്ലാ സമ്മേളനം ഇരിട്ടി മാരാർജി മന്ദിരത്തിൽ നടന്നു. നവംബർ 25, 26 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന കെ വി എം എസ്സിന്റെ ഇരുപത്തി ഒന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇരിട്ടിയിൽ ജില്ലാ സമ്മേളനം നടന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സി.ജി. ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. സുരേഷ്‌കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സിക്രട്ടറി സി.ജി. ഗോപാകുമാർ, ഡപ്യൂട്ടി ജനറൽ സിക്രട്ടറി പി.പി. സജീവ്കുമാർ, ബി എം എസ് ജില്ലാ സിക്രട്ടറി എം. വേണുഗോപാൽ, ഭാരവാഹികളായ പി.വി. പുരുഷോത്തമൻ, കെ.എസ്. മഹേന്ദ്രരാജ്, ടി. ഷാനവാസ്, കെ.പി. ബൈജു, എം.സജിത്ത് എന്നിവർ സംസാരിച്ചു. ടി.കെ. അനിൽകുമാർ സ്വാഗതവും കെ. സതീഷ്‌കുമാർ നന്ദിയും പറഞ്ഞു.

Related posts

ഡെങ്കി, സിക്ക പ്രതിരോധം: ആഗസ്റ്റ് എട്ടുവരെ ശുചീകരണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

പു​തു​വ​ര്‍​ഷ​ത്തോ​ടെ ട്രെ​യി​ന്‍ സ​ര്‍​വീ​സുകൾ പൂ​ര്‍​വ​സ്ഥി​തി​യി​ലേക്ക്‌

Aswathi Kottiyoor

ലോക കേരള സഭ ഇന്ന് ഗവർണർ ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox