28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഭരണമികവ്: കേരളത്തിന് ഒന്നാം സ്ഥാനം നഷ്ടമായി
Kerala

ഭരണമികവ്: കേരളത്തിന് ഒന്നാം സ്ഥാനം നഷ്ടമായി

ഭരണമികവിൽ കേരളത്തെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി ഹരിയാന ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാമത് തമിഴ്നാടാണ്. ബെംഗളൂരു ആസ്ഥാനമായ സന്നദ്ധ സംഘടന പബ്ലിക് അഫയേഴ്സ് സെന്ററിന്റെ (പിഎസി) പഠനറിപ്പോർട്ടിലാണ് 6 വർഷം കൈവശം വച്ച ഒന്നാം സ്ഥാനത്തുനിന്നു കേരളം പിന്നാക്കം പോയത്. ഹരിയാന 0.6948, തമിഴ്നാട് 0.6668, കേരളം 0.6666 എന്നിങ്ങനെയാണു പോയിന്റുകൾ. ഛത്തീസ്ഗഡ്, പഞ്ചാബ്, കർണാടക എന്നിവ 4, 5, 6 സ്ഥാനങ്ങൾ നേടി. അവസാന സ്ഥാനം ജാർഖണ്ഡിന്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ സിക്കിമാണ് ഒന്നാം സ്ഥാനത്ത്.

2021–22ലെ പ്രകടനമാണു വിലയിരുത്തിയതെന്നും ഉൽപാദനക്ഷമത, ജീവിതനിലവാരം, ശുദ്ധജലം, ശുചിത്വം, ഗതാഗത – വ്യാപാര ബന്ധങ്ങൾ എന്നിവയാണ് ഹരിയാനയെ മുന്നിലെത്തിച്ചതെന്നും പിഎസി ഡയറക്ടർ ജി.ഗുരുചരൺ പറഞ്ഞു.

Related posts

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

സ്‌കിൽ ഡേ പദ്ധതിക്കു തുടക്കമായി

Aswathi Kottiyoor

ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞുവീണു യുവാവ് മരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox