24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കോർപറേഷനിലും നഗരസഭയിലും സേവനങ്ങൾക്ക് ഒറ്റ ആപ്പ്; കെ–സ്മാർട് ജനുവരിയിൽ.
Kerala

കോർപറേഷനിലും നഗരസഭയിലും സേവനങ്ങൾക്ക് ഒറ്റ ആപ്പ്; കെ–സ്മാർട് ജനുവരിയിൽ.

കോർപറേഷനുകളിലും നഗരസഭകളിലും സേവനങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ നൽകാനുള്ള മൊബൈൽ ആപ്ലിക്കേഷൻ വരുന്നു. കേരള സൊലൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ അഥവാ കെ–സ്മാർട് ആപ്പ് ജനുവരിയിൽ പ്രവർത്തന സജ്ജമാകും. ആദ്യഘട്ടത്തിൽ ഇ ഓഫിസ്, പൊതുജന പരാതി പരിഹാര സംവിധാനം, ട്രേഡ് ലൈസൻസ് തുടങ്ങിയ സേവനങ്ങളാണു ലഭിക്കുക. ഒരു വർഷത്തിനുള്ളിൽ മുഴുവൻ സേവനങ്ങളും ആപ്പിലേക്കു മാറും. ആവശ്യമെങ്കിൽ പഞ്ചായത്തുകളിലും പിന്നീട് നടപ്പാക്കും.

ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) വികസിപ്പിച്ച 26 സോഫ്റ്റ്‌വെയറുകളിൽ പലതാണ് നിലവിൽ ഈ തദ്ദേശസ്ഥാപനങ്ങൾ ഉപയോഗിക്കുന്നത്. ഒരേ ആവശ്യത്തിന് ഓരോ സ്ഥാപനവും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ വ്യത്യസ്തമാണ്. ഇവയ്ക്കെല്ലാം പകരമായാണ് പ്ലാറ്റ്ഫോം അധിഷ്ഠിത ആപ്പ് ഐകെഎം വികസിപ്പിച്ചത്. ഓരോ പൗരനും, ഓരോ ഉദ്യോഗസ്ഥനും ഓരോ ഡാഷ് ബോർഡ് ഉണ്ടാകും. പൗരന്റെ എല്ലാ വിവരങ്ങളും ഇടപാടുകളും അപേക്ഷകളും ഇതിൽ സൂക്ഷിക്കും. ഫെയ്സ് റെക്കഗ്നീഷൻ (മുഖം തിരിച്ചറിഞ്ഞ്) വഴിയാണ് ആപ്പിലെ ഡാഷ് ബോർഡിൽ പ്രവേശിക്കാൻ കഴിയുക.ഉദ്യോഗസ്ഥനും തന്റെ ഡാഷ് ബോർഡിൽ ഫെയ്സ് റെക്കഗ്നീഷൻ വഴിയേ കയറാനാകൂ. ഫോണിൽ ഒടിപിയും ലഭിക്കും. മൊബൈൽ ഫോൺ ആപ്പ് വഴിയായതിനാൽ ഏതു സമയത്തും എവിടെയിരുന്നും പ്രവർത്തിപ്പിക്കാം. പാസ്‌വേഡ് പങ്കുവയ്ക്കാൻ കഴിയില്ലെന്നതിനാൽ മറ്റാർക്കും നുഴഞ്ഞു കയറാനോ, വിവരങ്ങൾ ചോർത്താനോ കഴിയില്ല. വേഗത്തിൽ കാര്യങ്ങൾ നടക്കുമെന്നതും സാങ്കേതിക നടപടികളിലെ സങ്കീർണത നീങ്ങുമെന്നതുമാണു ജനങ്ങൾക്കു ലഭിക്കുന്ന പ്രയോജനം. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ആപ്പ് വികസിപ്പിക്കുന്നതെന്ന് ഐകെഎം ചീഫ് ഡയറക്ടർ ഡോ.സന്തോഷ്ബാബു പറഞ്ഞു.

എം.വി.ഗോവിന്ദൻ മന്ത്രിയായിരിക്കെയാണ് ആപ്പ് രൂപകൽപന ഐകെഎമ്മിനെ ഏൽപിച്ചത്. കഴിഞ്ഞ ദിവസം മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു പുരോഗതി വിലയിരുത്തി. 5 പ്രധാന സേവനങ്ങൾ ജനുവരിയിൽ

Related posts

മെ​റ്റ​യും ചെ​ല​വ് ചു​രു​ക്കു​ന്നു; 11,000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു വി​ടു​ന്നു

Aswathi Kottiyoor

സം​സ്ഥാ​ന​ത്തി​ന് 6,34,270 ഡോ​സ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor

കുട്ടികളോടൊപ്പം ഊഞ്ഞാലാടിയും പാട്ടുപാടിയും മന്ത്രി വീണാ ജോർജ് ;

Aswathi Kottiyoor
WordPress Image Lightbox