24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആധാർ – വോട്ടർപട്ടിക ബന്ധിപ്പിച്ചവർ സംസ്ഥാനത്ത് ഒരു കോടിയിലേറെ
Kerala

ആധാർ – വോട്ടർപട്ടിക ബന്ധിപ്പിച്ചവർ സംസ്ഥാനത്ത് ഒരു കോടിയിലേറെ

സംസ്ഥാനത്ത് വോട്ടർപട്ടികയുമായി ആധാർ ബന്ധിപ്പിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ആകെയുള്ള 2,72,24,773 വോട്ടർമാരിൽ 1,01,24,187 പേർ വോട്ടർപട്ടികയുമായി ആധാർ ബന്ധിപ്പിച്ചു. ആലപ്പുഴ, വയനാട്, കൊല്ലം ജില്ലകളിൽ പകുതിയിലധികം വോട്ടർമാരും ദൗത്യത്തിൽ പങ്കാളികളായി. ബാക്കിയുള്ള വോട്ടർമാരും വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം.കൗൾ അഭ്യർഥിച്ചു.

ആധാർ – വോട്ടർ പട്ടിക ബന്ധിപ്പിക്കൽ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ www.nvsp.in വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ്‌ലൈൻ ആപ് വഴിയോ ഫോം 6ബി പൂരിപ്പിച്ച് ആധാർ ലിങ്ക് ചെയ്യാം. ബിഎൽഒമാരുടെ സേവനവും പ്രയോജനപ്പെടുത്താം. കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും ഹെൽപ് ഡെസ്ക്കുകളും പ്രവർത്തിക്കുന്നുണ്ട്.

10 വർഷം മുൻപ് എടുത്ത ആധാർ പുതുക്കണം

ന്യൂഡൽഹി∙ 10 വർഷം മുൻപ് ആധാർ എടുത്തവർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ആധാർ അതോറിറ്റി. ഇക്കാലമത്രയും വിവരങ്ങൾ പുതുക്കാത്തവരാണ് അപ്ഡേറ്റ് ചെയ്യേണ്ടത്. വ്യക്തിഗത, ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാം. ഓൺലൈനായും ആധാർ എൻറോൾമെന്റ് സെന്ററുകൾ വഴിയും വിവരങ്ങൾ പുതുക്കാം. ഓൺലൈനായി ചെയ്യാൻ:

Related posts

കോവിഡ് : രാജ്യത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 4000ത്തിലധികം കേസുകള്‍

Aswathi Kottiyoor

വിഷക്കായ കഴിച്ച 2 പെൺകുട്ടികളിൽ ഒരാൾ മരിച്ചു

Aswathi Kottiyoor

ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ

Aswathi Kottiyoor
WordPress Image Lightbox