22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • തെരുവുനായ വന്ധ്യംകരണം ഇന്നാരംഭിക്കും
kannur

തെരുവുനായ വന്ധ്യംകരണം ഇന്നാരംഭിക്കും

പടിയൂർ എബിസി കേന്ദ്രം ശനിയാഴ്ചമുതൽ പൂർണതോതിൽ പ്രവർത്തനസജ്ജമാകും. വിദ്യാർഥികൾക്കും അധ്യാപകർക്കും കടിയേറ്റ സാഹചര്യത്തിൽ കരിവെള്ളൂർ പഞ്ചായത്തിലെ അക്രമാസക്തരായ തെരുവുനായകളെ ജില്ലാ എബിസി സ്ക്വാഡ് വെള്ളിയാഴ്‌ച പിടികൂടും. പഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെ അതിരാവിലെ പ്രവർത്തനങ്ങൾ ആരംഭിക്കും. കേന്ദ്ര മൃഗക്ഷേമബോർഡിന്റെ നിർദേശങ്ങൾക്കനുസൃതമായി ജില്ലാ പഞ്ചായത്ത് എ ബി സി മോണിറ്ററിങ്‌ സെൽ രൂപീകരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ അധ്യക്ഷയും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. അജിത് ബാബു കൺവീനറുമായ സെല്ലിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മൃഗ ക്ഷേമ സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും അംഗങ്ങളാണ്. എബിസി പ്രവർത്തനങ്ങളിൽ ജന്തുക്ഷേമ നിയമങ്ങൾ ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം സെല്ലിനായിരിക്കും.
തെരുവുനായകളെ പിടികൂടുന്നതുമുതൽ അവയുടെ താമസസൗകര്യം, ഭക്ഷണം, ചികിത്സാക്രമം, വന്ധ്യംകരണ പ്രക്രിയ, വാക്സിനേഷൻ, ആവാസവ്യവസ്ഥയിൽതന്നെ തിരിച്ചെത്തിക്കൽ എന്നിവ നിർദിഷ്ട മാതൃകയിലാണെന്ന് ഉറപ്പുവരുത്തും.
പടിയൂരിലെ സെന്ററിൽ ഡോക്ടർമാർ, ഓപ്പറേഷൻ തീയറ്റർ സഹായികൾ, മൃഗപരിപാലകർ, ശുചീകരണ പ്രവർത്തകർ എന്നവരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. സെന്ററിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതല പടിയൂർ വെറ്ററിനറി സർജൻ ഡോ. അഭിലാഷിനാണ്.
എബിസി പ്രവർത്തനങ്ങൾക്കായി എല്ലാ തദ്ദേശസ്ഥാപനങ്ങളും തുക വകയിരുത്തണമെന്ന് നിർദേശമുള്ള സാഹചര്യത്തിൽ കൂടുതൽ എബിസി കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ അറിയിച്ചു.

Related posts

കുളിമുറിയിൽ തലയിടിച്ച് വീണ് പരിക്കേറ്റ കണ്ണൂർ സ്വദേശിയായ ജവാൻ അന്തരിച്ചു.

Aswathi Kottiyoor

കണ്ണൂരില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം; ഏഴ് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു*

Aswathi Kottiyoor

ആറളം കൃഷി ഭവൻ അറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox