23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • റെയിൽവെ ജീവനക്കാർക്ക് ദീപാവലി ബോൺസ് പ്രഖ്യാപിച്ച് കേന്ദ്രം; ലഭിക്കുക 78 ദിവസത്തെ ശമ്പളം
Kerala

റെയിൽവെ ജീവനക്കാർക്ക് ദീപാവലി ബോൺസ് പ്രഖ്യാപിച്ച് കേന്ദ്രം; ലഭിക്കുക 78 ദിവസത്തെ ശമ്പളം

ഇന്ത്യൻ റെയിൽവെയുടെ ജീവനക്കാർക്കായി നൽകുന്ന ദീപാവലി ബോണസ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ക്യാബിനെറ്റ് യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വാർത്ത സമ്മേളനത്തിലൂടെ അറിയിക്കുകയായിരുന്നു. നേരത്തെ റെയിൽവെയുടെ ഗസ്സെറ്റഡ് റാങ്കില്ലാത്ത ജീവനക്കാർക്ക് പ്രവർത്തനത്തിന് അനുസരിച്ച ബോൺസ് നൽകുമെന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്.

11.27 ലക്ഷം വരുന്ന റെയിൽവെ ജീവനക്കാർക്ക് ബോൺസ് നൽകുന്നതിനായി 1832 കോടി രൂപയാണ് കേന്ദ്രം മാറ്റിവച്ചത്. 78 ദിവസത്തെ ശമ്പളമാണ് ബോണസായി ലഭിക്കുകയാണ്. പരമാവധി ലഭിക്കുക 17,951 രൂപയെന്ന് അനുരാഗ് താക്കൂർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിന് പുറമെ രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികൾക്ക് കേന്ദ്രം ഗ്രാന്റ് അനുവദിക്കുകയും ചെയ്തു. 22,000 കോടി രൂപയുടെ ഗ്രാന്റാണ് കേന്ദ്രം പൊതുമേഖല എണ്ണ കമ്പനികൾക്കായി അനുവദിച്ചരിക്കുന്നത്. എൽപിജി വില വർധിക്കുന്ന സാഹചര്യത്തിൽ എണ്ണ കമ്പനികൾ നേരിടുന്ന നഷ്ടം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ ഗ്രാന്റ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളീയം, ഭാരത് പെട്രോളീയം തുടങ്ങിയ പൊതുമേഖല എണ്ണ കമ്പനികൾക്കാണ് കേന്ദ്രം ഒറ്റതവണ ഗ്രാന്റ് അനുവദിച്ചരിക്കുന്നത്. കൂടാതെ മൾട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റി ബില്ലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനമായി.

Related posts

കേരളത്തിന്‌ കേന്ദ്രവിഹിതം കുറച്ചത്‌ സമ്മതിച്ച്‌ ധനമന്ത്രാലയം

Aswathi Kottiyoor

ജൈ​വ​ വൈ​വി​ധ്യ​ത്തി​ന്‍റെ പ​കി​ട്ടേ​കി 125 പ​ച്ച​ത്തു​രു​ത്തു​ക​ൾ

Aswathi Kottiyoor

പരിസ്ഥിതി പ്രവർത്തകൻ ടി ശോഭീന്ദ്രന്‍ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox