24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ശൈശവ വിവാഹം 0.0 % ; കേന്ദ്ര സർവേയിൽ കേരളത്തിന്‌ അംഗീകാരം ; ഏറ്റവും കൂടുതല്‍ ജാർഖണ്ഡില്‍.*
Kerala

ശൈശവ വിവാഹം 0.0 % ; കേന്ദ്ര സർവേയിൽ കേരളത്തിന്‌ അംഗീകാരം ; ഏറ്റവും കൂടുതല്‍ ജാർഖണ്ഡില്‍.*


ന്യൂഡൽഹി
ശൈശവവിവാഹം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സർവേ. ആഭ്യന്തര മന്ത്രാലയത്തിന്റെ ഡെമോഗ്രാഫിക് സാമ്പിൾ സർവേ റിപ്പോർട്ട്‌ പ്രകാരം കേരളത്തിൽ 0.0 ശതമാനമാണ്‌ ശൈശവ വിവാഹം. ഉത്തരേന്ത്യൻ സംസ്ഥാനമായ ജാർഖണ്ഡാണ്‌ പട്ടികയിൽ മുന്നിൽ–- 5.8 ശതമാനം. ഇവിടെ ഗ്രാമങ്ങളിൽ കുറച്ചുകൂടി രൂക്ഷമാണ്‌ സ്ഥിതി. 7.3 ശതമാനം പെൺകുട്ടികൾ ഈ ചതിക്ക് ഇരയാകുന്നുണ്ട്‌. ദേശീയ ശരാശരിയും (1.9) കൂടുതലാണ്‌.

ഇരുപത്തൊന്ന് വയസ്സാകും മുമ്പേ പകുതിയിൽ കൂടുതൽ പെൺകുട്ടികളും വിവാഹിതരാകുന്ന സംസ്ഥാനമെന്ന നാണക്കേടിലും ജാർഖണ്ഡുണ്ട്‌ (54.6). ഇതിൽ പശ്ചിമ ബംഗാളാണ്‌ ഏറ്റവും മുന്നിൽ (54.9). ദേശീയ ശരാശരി 29.5 ആണ്‌. പ്രായപൂർത്തിയാകും മുമ്പ്‌ വധുവാകേണ്ടിവന്നവർ എറ്റവും കൂടുതലുള്ളത്‌ യുപിയിലാണെന്ന്‌ യുനിസെഫിന്റെ പഠനവും പറയുന്നു.

ഇടപെട്ടു; ഫലംകണ്ടു
ശൈശവ വിവാഹം ഇല്ലാതാക്കാൻ വിവിധ തലത്തിൽ നിരവധി പ്രവർത്തനമാണ്‌ കേരളം നടത്തുന്നത്‌. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ പതിനായിരക്കണക്കിന്‌ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ ശിശുവികസന പദ്ധതി ഓഫീസർമാർ, അങ്കണവാടി പ്രവർത്തകർ എന്നിവരെ നിയോഗിച്ച്‌ ശൈശവവിവാഹം തടയാനുള്ള ഇടപെടലും നിരന്തരം നടത്തിവരുന്നു. ഇതിന്റെയും രാഷ്‌ട്രീയമായും വിദ്യാഭ്യാസരംഗത്തുള്ള മുന്നേറ്റത്തിന്റെയും പ്രതിഫലനമാണ്‌ കേരളത്തിന്റെ നേട്ടത്തിനു പിന്നിൽ. വാഹം 0.0 %

Related posts

10 ദിനം കഴിഞ്ഞാൽ കോവിഡ് കുറയും; വിലയിരുത്തൽ സർക്കാരിന്റെ കോവിഡ് സാധ്യതാ റിപ്പോർട്ടിൽ.

Aswathi Kottiyoor

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അറിയിക്കാൻ “അപരാജിത ഓൺലൈൻ’

Aswathi Kottiyoor

ല​ഹ​രി​ക്കെ​തി​രെ കേ​ര​ള​ത്തി​ല്‍ കാ​മ്പ​യി​ന്‍ ന​ട​ത്തും: ചി​ന്താ ജെ​റോം

Aswathi Kottiyoor
WordPress Image Lightbox