23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വന്യജീവി വാരാഘോഷം സമാപിച്ചു
Kerala

വന്യജീവി വാരാഘോഷം സമാപിച്ചു

* സമ്മാനങ്ങൾ അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ. വിതരണം ചെയ്തു

വന്യജീവി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്കും പൊതുജനങ്ങൾക്കും ബോധവൽക്കരണം നൽകുന്നതിനായി മ്യൂസിയം മൃഗശാല വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വന്യജീവി വാരാഘോഷം സമാപിച്ചു. വാരാഘോഷത്തിന്റെ സമാപന സമ്മേളനം അഡ്വ. വികെ പ്രശാന്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് എം.എൽ.എ. പറഞ്ഞു. കാടിന്റെ സ്വാഭാവികത നിലനിർത്തുന്നതിനും വന്യജീവികളുടെ സംരക്ഷണത്തിനും ഊന്നൽ നൽകുന്നതിനുള്ള അവബോധം പുതിയ തലമുറയിലേക്ക് പകരുന്നതിനാണ് വാരാഘോഷം പ്രാധാന്യം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ്, ഡിബേറ്റ്, പ്രബന്ധ രചന, പെയിന്റിംഗ്, ചെറുകഥാ രചന തുടങ്ങിയ മത്സരങ്ങളിലെ ജേതാക്കൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. അറുപത്തിയെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് അഞ്ഞൂറിലധികം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. വിജയകുമാരൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫി വഴുതക്കാട് കാർമൽ പബ്ലിക് സ്‌കൂൾ കരസ്ഥമാക്കി. പൊതുജനങ്ങൾക്കായി ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് കേരള സ്റ്റേറ്റ് ഡയറക്ടർ രഞ്ജൻ മാത്യു അദ്ധ്യക്ഷനായിരുന്നു. യൂണിവേഴ്സിറ്റി കോളേജ് സുവേളജി ഡിപ്പാർട്ട്മെന്റ് റിട്ട.പ്രൊഫസർ ഇ. കുഞ്ഞികൃഷ്ണൻ, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ഫിലിം മേക്കറുമായ സുരേഷ് ഇളമൺ, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ എസ്. അബു, മൃഗശാല സൂപ്രണ്ട് വി. രാജേഷ്, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം എഡ്യൂക്കേഷണൽ ഓഫീസർ ഇൻ ചാർജ് പി.വി. വിജയലക്ഷ്മി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

സ്വ​ന്ത​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കും വാ​ക്സി​ൻ

Aswathi Kottiyoor

തിരുവല്ലയിൽ നരബലി ശ്രമം; യുവതി രക്ഷപ്പെട്ടത് താലനാരിഴയ്ക്ക്

Aswathi Kottiyoor

മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽ തൊഴിലധിഷ്ഠിത പരിശീലനത്തിന് അസാപ് കേരളയും വാഷ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ കരാർ ഒപ്പുവെച്ചു

Aswathi Kottiyoor
WordPress Image Lightbox