23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ ഒമ്പത് മുതല്‍ 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു

Related posts

കുറഞ്ഞ നിർമാണ പെർമിറ്റ്‌ ഫീസ്‌ കേരളത്തിൽ ; പുതുക്കിയതിന്‌ എതിരെ ദുഷ്‌പ്രചാരണം

Aswathi Kottiyoor

വർക്കരോ’യിലുണ്ട്‌ തൊഴിലും തൊഴിലാളികളും

Aswathi Kottiyoor

ആദ്യ 15 ഓവറിൽ ദക്ഷിണാഫ്രിക്ക 2ന് 176, അടുത്ത 5 ഓവറിൽ 3ന് 29; ബംഗ്ലദേശിന് ജയിക്കാൻ 206.*

Aswathi Kottiyoor
WordPress Image Lightbox