പ്രകൃതിയുടെ ജീവനാഡികളായ നദികളെയും ജലസ്രോതസുകളെയും സംരക്ഷിക്കാൻ ഇനിയും വൈകിയാൽ എല്ലാം നശിച്ച് പ്രകൃതിയും ജീവനും ഇല്ലാതാകുന്ന കാലം അതിവിദൂരമല്ലെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. വ്യവസായവത്കരണത്തിന്റെയും മാഫിയയുടെയും ലാഭക്കൊതിയുടെയും പരിണിത ഫലമായി പ്രകൃതിയെയും വിശേഷിച്ച് ജലസ്രോതസുകളെയും പുഴകളെയും വ്യാപകമായി നശിപ്പിക്കുകയാണ്. ഇതിനെതിരേ ബഹുജന ശബ്ദം ഉയരണമെന്നും മേധാപട്കർ പറഞ്ഞു. മാഹിയിൽ നദീ ദ്വൈവാരാചരണ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. കേരള നദീ സംരക്ഷണ സമിതി പ്രസിഡന്റ് എസ്പി രവി അധ്യക്ഷത വഹിച്ചു. മാഹി എംഎൽഎ രമേശ് പറമ്പത്ത് മുഖ്യാതിഥിയായിരുന്നു. മാഹി ലയൺസ് ക്ലബ് പ്രതിനിധി സജിത്ത് നാരായണൻ, സി.ആർ.നീലകണ്ഠൻ, വി.നാസർ, അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ.പദ്മിനി ടീച്ചർ, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി, ശരത് ചേലൂർ, വേണു വാരിയത്ത്, ടി.എൻ. പ്രതാപൻ, കെ.ഭരതൻ, പി.കെ.രാജൻ, ഇ.കെ.സുരേഷ് കുമാർ, കെ.ഇ.സുലോചന, ഡോ.എം.കെ മധുസൂദനൻ, ദേവദാസ് മത്തത്ത് സി.കെ.രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
previous post