25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മാഹി സെന്റ് തെരേസാസ് ദേവാലയ തിരുനാളിന് ഇന്ന് കൊടിയേറും*
Kerala

മാഹി സെന്റ് തെരേസാസ് ദേവാലയ തിരുനാളിന് ഇന്ന് കൊടിയേറും*

മാഹി : മാഹി സെന്റ് തെരേസാസ് ദേവാലയതി തിരുനാളിന് ഇന്ന് കൊടിയേറും. രാവിലെ 11.30-ന് ഇടവക വികാരി ഫാ. വിൻസെൻറ് പുളിക്കൽ കൊടി ഉയർത്തും. തുടർന്ന് 12-ന് ആൾത്താരയിലെ രഹസ്യഅറയിൽ സൂക്ഷിച്ച വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിന് തുടക്കമാകും.

ഇടവക വികാരി തിരുസ്വരൂപം പ്രതിഷ്ഠിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ റീത്തുകളിൽ രാവിലെ ഏഴിനും വൈകീട്ട് ആറിനും ദിവ്യബലിയും നൊവേനയും ദേവാലയത്തിനകത്ത് നടക്കും.
ഒൻപതിന് വൈകുന്നേരം ആറിന് കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. ജോസഫ് കാരിക്കശ്ശേരിയുടെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും ഉണ്ടാകും. 10-ന് വൈകുന്നേരം ആറിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനയ്ക്കും കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കുംതല കാർമികത്വം വഹിക്കും.

പ്രധാന ദിവസങ്ങളായ 14-ന് തിരുനാൾ ജാഗരവും 15-ന് തിരുനാൾ ദിനവുമായി ആഘോഷങ്ങൾ നടക്കും. 14-ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനയ്ക്കും ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് ആനാപ്പറമ്പിൽ കാർമികത്വം വഹിക്കും.
തുടർന്ന് രാത്രി എട്ടിന് വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണവും ഉണ്ടാവും. 15-ന് പുലർച്ചെ രണ്ടിന് ശയനപ്രദക്ഷിണവും തുടങ്ങും.

15-ന് തിരുനാൾദിനത്തിൽ രാവിലെ 10.30-ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനയ്ക്കും സുൽത്താൻപേട്ട് രൂപതാ മെത്രാൻ ഡോ. ആൻറണി സാമി പീറ്റർ അബീർ കാർമികത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് മേരി മാതാ കമ്യൂണിറ്റി ഹാളിൽ സ്നേഹസംഗമം നടക്കും.

22-ന് സമാപനദിനത്തിൽ രാവിലെ 10.30-ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനയ്ക്കും തിരുവനന്തപുരം അതിരൂപതാ മെത്രാൽ ഡോ. തോമസ് നെറ്റോ കാർമികത്വം വഹിക്കും.

Related posts

കുത്തിവയ്പെടുത്തവർക്ക് അലർജി: ഇക്വീൻ ആന്റി റേബീസ് വാക്സീൻ വിതരണം നിർത്തി

Aswathi Kottiyoor

കു​ട്ടി​ക​ളെ കാ​റി​ല്‍ ത​നി​ച്ചാ​ക്കി പോ​യാ​ല്‍ ഇനി ത​ട​വും പി​ഴ​യും

Aswathi Kottiyoor

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: ഗേറ്റ് കോംപ്ലക്സ് തുറന്നു

Aswathi Kottiyoor
WordPress Image Lightbox