24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ഡെങ്കിപ്പനി ഭീതിയില്‍ ഡല്‍ഹി, കേസുകളില്‍ വന്‍ വര്‍ദ്ധന
Kerala

ഡെങ്കിപ്പനി ഭീതിയില്‍ ഡല്‍ഹി, കേസുകളില്‍ വന്‍ വര്‍ദ്ധന

രാജ്യ തലസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ അതിവേഗം വര്‍ദ്ധിക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ നാലുവർഷത്തെ റെക്കോർഡ് ആണ് ഈ വർഷത്തെ കേസുകൾ മറികടന്നിരിയ്ക്കുന്നത്.
സെപ്റ്റംബര്‍ മാസത്തില്‍ തുടര്‍ച്ചയായി പെയ്ത മഴയാണ് ഇപ്പോഴത്തെ ഡെങ്കിപ്പനി കേസുകളുടെ വര്‍ദ്ധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് എംസിഡി എല്ലാ തിങ്കളാഴ്ചയും പുറത്തുവിടുന്ന റിപ്പോര്‍ട്ട് ഭീതിപ്പെടുത്തുന്നതാണ്.
ഈ വർഷം എല്ലാ മാസവും ഡെങ്കിപ്പനി കേസുകളുടെ സ്ഥിതി എന്തായിരുന്നു? പട്ടിക ചുവടെ:-
വര്‍ഷം 2022

ജനുവരി – 23 കേസുകൾ
ഫെബ്രുവരി – 16
മാർച്ച് – 22
ഏപ്രിൽ – 20
മെയ് – 30
ജൂൺ – 32
ജൂലൈ – 26
ഓഗസ്റ്റ് – 75
സെപ്റ്റംബർ – 693 (കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 412) ഡെങ്കിപ്പനി കേസുകൾ)

2017 മുതൽ 2022 വരെ ഡെങ്കിപ്പനി മരണങ്ങൾ :-
2017ൽ 10 മരണം
2018ൽ 4 മരണം
2019ൽ 2 മരണം
2020ൽ 1 മരണം
2021ൽ 23 മരണം
അതേസമയം, ഈ വർഷം ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.

മഴയുടെ വരവിനു മുമ്പുതന്നെ, ഡൽഹിയിലെ ശുചീകരണ ചുമതലയുള്ള ഏജൻസികളും എംസിഡിയും എൻഡിഎംസിയും വലിയ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ മാസത്തില്‍ ഒരാഴ്ച തുടര്‍ച്ചയായി പെയ്ത മഴ സാഹചര്യം ഏറെ മോശമാക്കി.

വേനലിനുശേഷം ഒരാഴ്ച കനത്ത മഴ പെയ്തിട്ടും ബിജെപി ഭരിക്കുന്ന എംസിഡി സുഖനിദ്രയിൽ തുടരുകയാണെന്നാണ് ഡൽഹി സർക്കാർ നടത്തുന്ന ആരോപണം. ഡെങ്കിപ്പനി തടയാനായി തളിക്കേണ്ട മരുന്നുകൾ ഈ വർഷം എംസിഡി ഇതുവരെ വാങ്ങിയിട്ടില്ലെന്നാണ് എഎപി നേതാവ് ദുർഗേഷ് പഥക്കിന്‍റെ ആരോപണം. ശമ്പളം ലഭിക്കാത്തതിനാൽ എംസിഡി ജീവനക്കാരും തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ ആരോപണ പ്രത്യാരോപണത്തിന്‍റെ രാഷ്ട്രീയം ശക്തമാവുകയാണ്. ഇത് സംഭവിച്ചുകൊണ്ടിരിയ്ക്കും, ജനങ്ങളുടെ ആരോഗ്യവും സാമ്പത്തികവും വഷളാകുന്നതിലേക്ക് സർക്കാരിന്‍റെയും മറ്റ് സ്ഥാപനങ്ങളുടെയും കണ്ണ് പതിഞ്ഞാൽ അത് വലിയ നേട്ടമായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് തലസ്ഥാനത്ത് ഡെങ്കിപ്പനി പടർന്നുപിടിക്കുന്നതിനനുസരിച്ച് ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളിൽനിന്നും വലിയ നിസംഗതയാണ് കാണുന്നത്….

Related posts

കൽക്കരി ഇറക്കുമതിക്ക്‌ കേന്ദ്രസര്‍ക്കാര്‍ ; 2015നുശേഷം ആദ്യം

Aswathi Kottiyoor

വി​വാ​ഹ​ വീ​ട്ടി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ത​ല​യ്ക്ക് അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു……………

Aswathi Kottiyoor

ആരോഗ്യ വിദ്യാഭ്യാസരംഗത്ത് കുതിപ്പ് ; സമാനതകളില്ലാത്ത നേട്ടം

Aswathi Kottiyoor
WordPress Image Lightbox