22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • കണ്ണൂർ ചാലയിൽ പാൽ വണ്ടി 10 കടകൾ ഇടിച്ചുതകർത്തു; വൻ ദുരന്തം ഒഴിവായത് പുലർച്ചെയായതിനാൽ
kannur Uncategorized

കണ്ണൂർ ചാലയിൽ പാൽ വണ്ടി 10 കടകൾ ഇടിച്ചുതകർത്തു; വൻ ദുരന്തം ഒഴിവായത് പുലർച്ചെയായതിനാൽ

ചാല: ചാല മാർക്കറ്റിൽ പാൽലോറി പത്തോളം കടകൾ ഇടിച്ചു തകർത്തു. നാല് വൈദ്യുത തൂണും ഇടിച്ചിട്ടു. തിങ്കളാഴ്ച പുലർച്ചെ 1.30 നാണ് സംഭവം. കോഴിക്കോട് നിന്ന് പാലുമായി വന്ന വണ്ടി പന്നോന്നേരിയിൽ പാൽ വിതരണം ചെയ്ത് മടങ്ങവെയായിരുന്നു സംഭവം. കണ്ണൂർ കൂത്തുപറമ്പ് റോഡിലെ ചാല മാർക്കറ്റിലാണ് അപകടം നടന്നത്. ഫാൻസികട, ബേക്കറി ഉൾപ്പെടെയാണ് തകർത്തത്.

പരിസരവാസികൾ ലൈൻമാനെ വിവരം അറിയിച്ചതിനെ തുടർന്ന് വൈദ്യുതി ഓഫാക്കി. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഐമാക്സ് ഫാൻസി ഉടമ ഷംസീർ പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം.

വൻ ശബ്ദം കേട്ടാണ് ഉണർന്നതെന്ന് സമീപവാസിയായ പ്രതീഷ് പറഞ്ഞു. എടക്കാട് പോലീസ് എത്തി.ഗതാഗതം നിയന്ത്രിച്ചു. പുലർച്ചെ ആയതിനാൽ ആരും പരിസരത്ത് ഇല്ലാത്തത് വൻ ദുരന്തം ഒഴിവാക്കി.

Related posts

യുവമോര്‍ച്ച വനിതാ നേതാവിനെ പൊലീസുകാരന്‍ തടഞ്ഞ സംഭവം: രേഖ ശർമ കേരളത്തിലേക്ക്.*

Aswathi Kottiyoor

പൊലീസ് ഉദ്യോ​ഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ

Aswathi Kottiyoor

കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം

Aswathi Kottiyoor
WordPress Image Lightbox