21.6 C
Iritty, IN
November 21, 2024
  • Home
  • Iritty
  • പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുന്നാട് ഓഫീസ് പോലീസ് സീൽ ചെയ്തു .
Iritty

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുന്നാട് ഓഫീസ് പോലീസ് സീൽ ചെയ്തു .

ഇരിട്ടി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുന്നാട് പുറപ്പാറയിലെ ഓഫീസ് പോലീസ് സീൽ ചെയ്തു. കുഞ്ഞാലി മരക്കാർ സ്മാരക കൾച്ചറൽ സെൻററായി പ്രവർത്തിച്ചുവന്ന പി എഫ് ഐ യുടെ ഓഫീസാണ് പോലീസ് താഴിട്ട് പൂട്ടി സീൽ ചെയ്തത്. പി എഫ് ഐ യെ കേന്ദ്രസർക്കാർ നിരോധിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിവിധ ഇടങ്ങളിലുള്ള ഓഫീസുകൾ പോലീസ് സീൽ ചെയ്യുന്നത്. ഇതിൻറെ ഭാഗമായാണ് പുന്നാട് – മീത്തലെ പുന്നാട് റോഡിൽ പുറപ്പാറയിൽ ഉള്ള കുഞ്ഞാലിമരക്കാർ സ്മാരക കൾച്ചറൽ സെൻറർ പ്രവർത്തിച്ചു വന്ന പിഎഫ് യുടെ ഓഫീസ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ പോലീസ് എത്തി സീൽ ചെയ്തത്. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ, സി ഐ കെ. ജെ. ബിനോയ്, എസ് ഐ എം. പി. ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് സീൽ ചെയ്തത്. ജില്ലാ കലക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

Related posts

മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍

Aswathi Kottiyoor

വില്ലേജ് ഓഫിസുകളുടെ കെട്ടിടോദ്ഘാടനവും പട്ടയ വിതരണവും നാലിന്

Aswathi Kottiyoor

മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox