27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കേരള നോളജ് എക്കണോമി മിഷൻ 13,288 പേർക്ക് തൊഴിൽ ലഭ്യമാക്കി
Kerala

കേരള നോളജ് എക്കണോമി മിഷൻ 13,288 പേർക്ക് തൊഴിൽ ലഭ്യമാക്കി

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുന്നതിന് സർക്കാർ ആരംഭിച്ച കേരള നോളജ് എക്കണോമി മിഷൻ ആദ്യ വർഷം പകുതി പിന്നിടുമ്പോൾ 13,288 പേർക്ക് തൊഴിൽ ലഭ്യമാക്കി. 30,000 പേർക്ക് ഈ വർഷം തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

രണ്ടാം വർഷം 1,48,000 പേർക്കും മൂന്നാം വർഷം 4,11,000 പേർക്കും തൊഴിൽ നൽകുകയും അഞ്ച് വർഷമാകുമ്പോഴേക്ക് 7,46,640 പേർക്കും തൊഴിൽ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. 17 തൊഴിൽ മേളകളിലൂടെ 40,237 തൊഴിലവസരം കൊണ്ടുവരാനായിട്ടുണ്ട്. ഇതിൽ നിന്ന് 7,967 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് 2,742 പേർക്ക് നിയമനം നൽകി. സി.ഐ.ഐ, മോൺസ്റ്റർ എന്നിവരുമായുള്ള കരാറിലൂടെ ദിനം പ്രതി 2,000ത്തിൽ അധികം തൊഴിലുകൾ പോർട്ടലിൽ ലഭ്യമായിട്ടുണ്ട്.

എന്റെ തൊഴിൽ എന്റെ അഭിമാനം പ്രചാരണ പരിപാടിയുടെ ഭാഗമായി 53,42,094 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരമാവധി തൊഴിലവസരങ്ങൾ ഏകോപിപ്പിക്കാനും കേരളത്തിലെ 18 മുതൽ 59 വരെ പ്രായമുള്ളവരെ തൊഴിലിന് അനുയോജ്യമായ രീതിയിൽ സജ്ജമാക്കാനുമാണ് മിഷന്റെ ശ്രമം

Related posts

കേരളത്തിൽ 14% വരെ അധിക ചൂട്.*

പെൻഷൻ പ്രായത്തിൽ ചർച്ച നടന്നില്ല; 6943 കോടിയുടെ 44 പുതിയ പദ്ധതികൾക്ക് ധനാനുമതി

Aswathi Kottiyoor

മാനദണ്ഡവും വില്ലൻ ; കേന്ദ്രം മാനദണ്ഡത്തിൽ കൃത്യത വരുത്തണമെന്ന ആവശ്യം ശക്തം

Aswathi Kottiyoor
WordPress Image Lightbox