24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ; മണ്ഡലം തല പ്രവർത്തന പുരോഗതി അവലോകനം ചെയ്തു
Iritty

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ; മണ്ഡലം തല പ്രവർത്തന പുരോഗതി അവലോകനം ചെയ്തു

ഇരിട്ടി: ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയുടെ മണ്ഡലം തല പ്രവർത്തന പുരോഗതി അവലോകനയോഗം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തു ഹോളിൽ നടന്നു. സംസ്ഥാന സർക്കാർ 2022-23 സംരംഭക വർഷമായി പ്രഖ്യാപിച്ചതിനെ തുടർന്ന് ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി പേരാവൂർ മണ്ഡലത്തിൽ 365 സംരംഭങ്ങൾ പുതുതായി ആരംഭിച്ചു. ഒരു വർഷത്തിനുള്ളിൽ 986 സംരംഭങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം 938 പേർക്ക് തൊഴിൽലഭിച്ചതായും 26.39കോടിരൂപ നിക്ഷേപമായും സ്വീകരിച്ചതായി പേരാവൂർ മണ്ഡലം തല അവലോകന യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മേഖലയിലെ ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻമാർ, ബാങ്കുകൾ ഉൾപ്പെടെ വിവിധ വകുപ്പ് മേധാവികൾ, സംരംഭകർ എന്നിവർ പങ്കെടുത്ത അവലോകന യോഗം സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ അധ്യക്ഷത വഹിച്ചു.ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എഫ് ഷിറാഫ് ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ,നഗരസഭ വൈസ് ചെയർമാൻ പി പി ഉസ്മാൻ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മൈഥിലി രമണൻ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, അയ്യംകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, തലശേരി ഉപജില്ല വ്യവസായ ഓഫീസർ കെ .കെ. ശ്രീജിത്ത്, ഇരിട്ടി വ്യവസായ വികസന ഓഫീസർ കെ .കെ. പ്രദീപൻ എന്നിവർ സംസാരിച്ചു.
ഒരു ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ വഴി സംസ്ഥാനത്ത് മൂന്ന് മുതൽ നാലു ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്നതാണ് ലക്ഷ്യം. ഇത് വിവിധ വകുപ്പുകളുടെ സഹായത്തോടെ വ്യവസായ വാണിജ്യ വകുപ്പാണ് നടപ്പാക്കുന്നത്. സംരംഭങ്ങൾ ആരംഭിക്കാൻ ജനങ്ങൾക്ക് പ്രേരണ നൽകുവാനും ഇതിന് സന്നദ്ധരായവർക്ക് കൈത്താങ്ങും സഹായവും നൽകുന്നതിന് വേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഇവ നടപ്പിലാക്കുന്നത്.
മണ്ഡലത്തിൽ 501 സംരംഭങ്ങൾ കൂടി തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും . ലഭിച്ച അപേക്ഷകളിൽ കാലവി വിളംബം ഇല്ലാതെ തീരുമാനമെടുക്കും. സാങ്കേതികത്വം പരിമാവധി പരിഹരിച്ചുകൊണ്ട് നടപടിക്രമങ്ങൾ സുതാര്യമാക്കുന്നതിനുള്ള നടപടികൾ ഉണ്ടാക്കണമെന്ന് ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാർ ആവശ്യപ്പെട്ടു

Related posts

പുന്നാട് ജനജീവിതത്തിന് ഭീഷണിയായി കരിങ്കൽ ക്വാറിയും ക്രഷറും സ്ഥാപിക്കാൻ നീക്കം – പ്രക്ഷോഭ സമിതിയുമായി ജനങ്ങൾ

Aswathi Kottiyoor

കർഷക ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി മേഖലയിൽ വിവിധ ഇടങ്ങളിലായി കർഷകരെ ആദരിക്കൽ ചടങ്ങുകൾ നടന്നു

Aswathi Kottiyoor

ശുചിത്വ യജഞം

Aswathi Kottiyoor
WordPress Image Lightbox