25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ലൈസൻസ് പുതുക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി
Kerala

ലൈസൻസ് പുതുക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും വ്യാപാര-വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെ 2022-23 വർഷത്തെ ലൈസൻസ് പിഴയില്ലാതെ പുതുക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി നൽകിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സിനിമാ തിയറ്ററുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് തീരുമാനം ബാധകമാണ്. പ്രളയവും കോവിഡും ഉൾപ്പെടെ സൃഷ്ടിച്ച പ്രതിസന്ധികൾ പരിഗണിച്ചാണ് തീരുമാനം. 2018 മാർച്ച് മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ യഥാസമയം ലൈസൻസ് പുതുക്കാൻ കഴിയാത്തവർക്ക് പിഴ ഒഴിവാക്കി, ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധിയും ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. കേരള വ്യാപാരി വ്യവസായി സമിതി മന്ത്രിക്ക് നൽകിയ നിവേദനം പരിഗണിച്ചാണ് തീരുമാനം. വ്യാപാരി സമൂഹത്തോട് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ തുടരുന്ന കരുതലിൻറെ ഭാഗമാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.

Related posts

“ത​രം​ഗി​ണി’ ലോ​ക​സ​ഞ്ചാ​രം തു​ട​ങ്ങി

Aswathi Kottiyoor

സി. കേശവൻ ജനാധിപത്യ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട മഹദ് വ്യക്തിത്വം: മുഖ്യമന്ത്രി

Aswathi Kottiyoor

അടക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിൽ ൽ പൈ ദിനം ആചരിച്ചു.

Aswathi Kottiyoor
WordPress Image Lightbox