23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സംസ്ഥാന വ്യാപകമായി നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ്
Kerala

സംസ്ഥാന വ്യാപകമായി നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ്

കേരള എക്‌സൈസ് വകുപ്പ് 2022 സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 5 വരെയുള്ള 20 ദിവസങ്ങളിൽ ”നർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കുകയും, മുഴുവൻ സമയ ഹൈവേ പെട്രോളിങ് ടീമിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ കേസിലുൾപ്പെട്ട 2193 നർക്കോട്ടിക് കുറ്റവാളികളുടെ ഡാറ്റ ബാങ്ക് (ഹിസ്റ്ററി ഷീറ്റ്) തയ്യാറാക്കി അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരുന്നു. വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ ലഭിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിന് പ്രത്യേക നിരീക്ഷണം നടത്തി വരുന്നു. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. അതിർത്തി ചെക്‌പോസ്റ്റുകളിലും, ചെക്‌പോസ്റ്റ് ഇല്ലാത്ത ഇടറോഡുകളിലും വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 16 മുതൽ 27 വരെയുള്ള 12 ദിവസങ്ങളിലായി 367 നർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്ത് 375 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട് 74.83 കിലോ ഗ്രാം കഞ്ചാവ്, 166 കഞ്ചാവ് ചെടികൾ, 772 ഗ്രാം എം.ഡി.എം.എ, 1291 ഗ്രാം മെത്താംഫിറ്റമിൻ, 8.4 ഗ്രാം LSD സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കേസ്സുകളിലെ 4 പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ വാറണ്ടിലെ 142 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതികളിൽ ഹാജരാക്കിയിട്ടുണ്ട്.

Related posts

കേ​ര​ള​ത്തി​ൽ സ​മ്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ 58.7 ശ​ത​മാ​ന​മാ​യി

Aswathi Kottiyoor

തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ നീ​ക്കം: എം.​ബി. രാ​ജേ​ഷ്

Aswathi Kottiyoor

ശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox