23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എല്ലാ ജില്ലകളിലും അസിസ്റ്റന്റ്‍ ജിയോളജിസ്റ്റ് തസ്തിക
Kerala

എല്ലാ ജില്ലകളിലും അസിസ്റ്റന്റ്‍ ജിയോളജിസ്റ്റ് തസ്തിക

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കു നടുവിലും കൂടുതൽ തസ്തികകൾ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. മൈനിംഗ് ആൻറ് ജിയോളജി വകുപ്പിൽ ഓരോ ജില്ലയിലും ഒരോ അസിസ്റ്റൻറ് ജിയോളജിസ്റ്റിന്റെ അധിക തസ്തിക സൃഷ്ടിക്കാനാണ് ഇന്നത്തെ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായത്. മുഖ്യമന്ത്രിയുടെ വകുപ്പിൽ കേരളസ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻറെ മാനേജിംഗ് ഡയറക്ടറായ ഡോ. സന്തോഷ് ബാബുവിൻറെ സേവന കാലാവധി ദീർഘിപ്പിക്കാനും തീരുമാനമായി. പ്രിൻസിപ്പൽ സെക്രട്ടറിയുടെ റാങ്കിലും സ്കെയിലിലും 11.10.2022 മുതൽ പ്രാബല്യത്തിൽ രണ്ട് വർഷത്തേക്ക് പുനർനിയമന വ്യവസ്ഥയിലാണ് ദീർഘിപ്പിച്ചത്.
കേരള ഫൈബർ ഒപ്റ്റിക് നെറ്റ വർക്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, ഇൻഫർമേഷൻ കേരളമിഷൻ ചീഫ് മിഷൻ ഡയറക്ടർ/എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ അധിക ചുമതലകളും നൽകി.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സൂപ്പർ ന്യൂമററിയായി രണ്ട് അസിസ്റ്റൻറ് പ്രൊഫസർ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.
ഓക്സ്ഫോർഡ്, മാഞ്ചസ്റ്റർ, സെയ്ജൻ, എഡിൻബർഗ് സർവ്വകലാശാലകളുമായി കേരള ഡിജിറ്റൽ സർവ്വകലാശാല ഏർപ്പെടാൻ ഉദ്ദേശിക്കുന്ന നാല് ധാരണപത്രങ്ങൾ അംഗീകരിച്ച് ഒപ്പ് വയ്ക്കുന്നതിന് ഡിജിറ്റൽ സർവ്വകലാശാലാ വൈസ് ചാൻസിലറെ ചുമലപ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിക്കാനും തീരുമാനമായി.

Related posts

മൂന്നര വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 100 വ്യവസായ പാർക്കുകൾ: മന്ത്രി പി. രാജീവ്

Aswathi Kottiyoor

ഹെപ്പറ്റൈറ്റിസ് രോഗങ്ങൾ ചെറുക്കാൻ തീവ്രയജ്ഞം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ബേക്കലിൽ രണ്ട് അതിഥി തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox