30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • ആരോഗ്യ വിദ്യാഭ്യാസരംഗത്ത് കുതിപ്പ് ; സമാനതകളില്ലാത്ത നേട്ടം
Kerala

ആരോഗ്യ വിദ്യാഭ്യാസരംഗത്ത് കുതിപ്പ് ; സമാനതകളില്ലാത്ത നേട്ടം

ആരോഗ്യ വിദ്യാഭ്യാസമേഖലയിൽ ഇതര സംസ്ഥാനങ്ങൾക്കൊന്നും സ്വപ്‌നംകാണാൻകൂടി കഴിയാത്ത നേട്ടങ്ങളുമായി കേരളം. ആറു വർഷത്തിനിടെ സർക്കാർ മേഖലയിൽമാത്രം നാലു പുതിയ മെഡിക്കൽ കോളേജുകൾക്കൊപ്പം 310 അധിക എംബിബിഎസ്‌ സീറ്റും നേടിയാണ്‌ കേരളത്തിന്റെ അത്യപൂർവ നേട്ടം. ആരോഗ്യ വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് ഇത്‌. ഈ അധ്യയന വർഷത്തിൽമാത്രം 200 അധിക സീറ്റുകൾ നേടിയത്‌ ഇതിന്റെ തെളിവായി.

കൊല്ലം പാരിപ്പള്ളി ഇഎസ്‌ഐ ആശുപത്രി കേന്ദ്രസർക്കാരിൽനിന്ന്‌ ഏറ്റെടുത്ത്‌ പ്രധാന മെഡിക്കൽ കോളേജാക്കി ഉയർത്തിയത്‌ ഒന്നാം പിണറായി സർക്കാരാണ്‌. അവിടെ ഇപ്പോൾ 110 എംബിബിഎസ്‌ സീറ്റുകളും മെഡിക്കൽ അനുബന്ധ കോഴ്‌സുകളുമുണ്ട്‌. ഈ വർഷം പിജി കോഴ്‌സുകളും നഴ്‌സിങ്‌ ഉൾപ്പെടെ അനുബന്ധ കോഴ്‌സുകളും തുടങ്ങി. കാത്ത്‌ ലാബ്‌ ഉൾപ്പെടെ എല്ലാ അത്യാധുനിക സൗകര്യവും ഒരുക്കി. സ്വാശ്രയമേഖലയിൽനിന്ന്‌ പരിയാരം മെഡിക്കൽ കോളേജ്‌ പൂർണമായും സർക്കാർ ഏറ്റെടുത്തതോടെ എംബിബിഎസ്‌, ബിഡിഎസ്‌, ബിഎസ്‌സി നഴ്‌സിങ്‌ ഉൾപ്പെടെ എല്ലാ സീറ്റുകളും സർക്കാർ മേഖലയിലായി.

Related posts

ഇംഗ്ലണ്ടിൽ കൊല്ലപ്പെട്ട അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹം നാളെ നാട്ടിലെത്തിക്കും

Aswathi Kottiyoor

അ​മി​ത​ഭാ​രം ക​യ​റ്റി​യ ട്ര​ക്കു​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന; 390 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി

Aswathi Kottiyoor

സമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox