23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കാലവർഷം ദുർബലം; ചൂട് കൂടി.*
Kerala

കാലവർഷം ദുർബലം; ചൂട് കൂടി.*


തിരുവനന്തപുരം ∙ കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂട് വർധിച്ചു തുടങ്ങി. 32–34 ഡിഗ്രി സെൽഷ്യസാണു പകൽ താപനില. ഏറ്റവും കൂടുതൽ താപനില ശനിയാഴ്ച രേഖപ്പെടുത്തിയത് പുനലൂരിലാണ്; 34 ഡിഗ്രി. കോട്ടയത്ത് 33.4, കോഴിക്കോട് 33.2.

അന്തരീക്ഷ താപനിലയെക്കാൾ കൂടുതൽ ചൂട് മനുഷ്യശരീരത്തിന് അനുഭവപ്പെടുന്ന ഹീറ്റ് ഇൻഡക്സ് ഇതിലും ഏറെയാണ്. അന്തരീക്ഷ താപനിലയും ഈർപ്പവും ഉൾപ്പെടുന്ന സമവാക്യം വഴി ചൂട് കണക്കാക്കുന്ന ഈ രീതി പ്രകാരം ശരീരത്തിൽ അനുഭവപ്പെടുന്ന ചൂട് 36 ഡിഗ്രിക്കു മേൽ ആണ്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (യുവി) കിരണങ്ങളുടെ വർധിച്ച തോതും കനത്ത ചൂട് അനുഭവപ്പെടുന്നതിനു കാരണമാകുന്നതായി വിദഗ്ധർ പറയുന്നു. മേഘങ്ങളില്ലാതെ ആകാശം തെളിയുന്നതാണു സൂര്യനിൽ നിന്നുള്ള ഈ കിരണങ്ങളുടെ തീവ്രത വർധിക്കാൻ കാരണം. ചില ജില്ലകളിൽ യുവി ഇൻഡക്സ് ആപൽക്കരമായ 12 കടന്നതായി ഉപഗ്രഹാധിഷ്ഠിത നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു.

Related posts

ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊന്ന യുവതിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Aswathi Kottiyoor

സി​ഗ്ന​ൽ ത​ക​രാ​ർ; ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​ന്നു

Aswathi Kottiyoor

50 വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​യി​ലു​ണ്ടാ​യ​ത് 117 ചു​ഴ​ലി​ക്കാ​റ്റ്, 40,000 മ​ര​ണം

Aswathi Kottiyoor
WordPress Image Lightbox