24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഗ്രാമ പഠനത്തിനായി സിവിൽസർവ്വീസ് സംഘം ഇന്ന് കൊട്ടിയൂരിലെത്തും*
Kerala

ഗ്രാമ പഠനത്തിനായി സിവിൽസർവ്വീസ് സംഘം ഇന്ന് കൊട്ടിയൂരിലെത്തും*

സിവിൽ സർവ്വീസ് പരിശീലനത്തിൻ്റെ ഭാഗമായുള്ള ഗ്രാമപഠന – ഗവേഷണ പ്രവത്തനങ്ങൾക്കായി കണ്ണൂരിലെത്തിയ ഏഴംഗ സംഘം ഇന്ന് കൊട്ടിയൂരിലെത്തും . കൊട്ടിയൂർ ഗ്രാമമാണ് കണ്ണൂർ ജില്ലയിൽ പഠനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇന്ന് രാവിലെ 10 മണിക്ക് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും. ഒരാഴ്ച ഇവർ കൊട്ടിയൂരിൽ തങ്ങും. റോജ എസ് രാജൻ, രജിത് കുമാർ ഗുപ്ത, വിവേക് തിവാരി, റോഹൻ കേശൻ , ശ്രേയ, സമീർ കുമാർ ജെന, ആശിഷ് എന്നിവരാണ് സിവിൽ സർവ്വീസ് സംഘത്തിലുള്ളത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ ബാച്ച് സിവിൽസർവ്വീസ് ഓഫീസർമാരാണ് ജില്ലയിലെത്തിയത്.

Related posts

ക്ഷേമ പെൻഷൻ മസ്റ്ററിങ് ഇന്ന് അവസാനിക്കും

Aswathi Kottiyoor

വ​യ​നാ​ട്ടി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണം; രാ​ഹു​ൽ ഗാ​ന്ധി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു

Aswathi Kottiyoor

സ്ലി​പ്പോ സ്റ്റി​ക്ക​റോ ഇ​ല്ലാ​ത്ത ഭ​ക്ഷ​ണപ്പൊ​തി​ നി​രോ​ധിച്ചു

Aswathi Kottiyoor
WordPress Image Lightbox