24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വനിതാ സംരംഭങ്ങൾക്ക് സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും ഒഴിവാക്കും.
Kerala

വനിതാ സംരംഭങ്ങൾക്ക് സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും ഒഴിവാക്കും.

വ്യവസായ പാർക്കുകളിലോ പുറത്തോ വനിതകൾ തുടങ്ങുന്ന സംരംഭങ്ങൾക്കു സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും പൂർണമായി ഒഴിവാക്കും. സംസ്ഥാന സർക്കാരിന്റെ പുതിയ വ്യവസായ നയത്തിന്റെ കരടിലാണ് ഈ സ്ത്രീസൗഹൃദ നിർദേശം.വ്യവസായത്തിനു വേണ്ട ഭൂമി വിലയ്ക്കോ പാട്ടത്തിനോ എടുക്കുമ്പോൾ ന്യായവിലയുടെ 8% സ്റ്റാംപ് ഡ്യൂട്ടിയായും 2% റജിസ്ട്രേഷൻ ഫീസായുമാണ് ഈടാക്കുന്നത്. വനിതാ സംരംഭങ്ങൾക്ക് ഇതു പൂർണമായി ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ എല്ലാ സംരംഭകർക്കും കിൻഫ്ര പാർക്കിൽ ഇവ ഒഴിവാക്കിയിട്ടുണ്ട്. മറ്റു പ്രധാന നിർദേശങ്ങൾ:

∙ സർക്കാരിനു കീഴിലെ ധനകാര്യ ഏജൻസികളിൽനിന്നു വായ്പയെടുത്താൽ 2% വരെ പലിശ സബ്സിഡി.

∙ എംഎസ്എംഇകൾക്ക് എവിടെനിന്നു വായ്പയെടുത്താലും 4% വരെ പലിശ സബ്സിഡി.

‘വലിയ ശാലകൾ പ്രായോഗികമല്ല’

∙ കേരളത്തിലെ സാഹചര്യത്തിൽ വലിയ നിർമാണശാലകൾ പ്രായോഗികമല്ലെന്നു കരടിൽ പറയുന്നു. പകരം, അധികം ഭൂമി വേണ്ടാത്തതും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതും മലിനീകരണം കുറഞ്ഞതുമായ ഹൈടെക് വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും.

Related posts

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 13 മു​ത​ൽ 30 വ​രെ

Aswathi Kottiyoor

പട്ടയകേസുകള്‍ മാറ്റി*

Aswathi Kottiyoor

സംവരണമില്ലാത്ത എല്ലാവരും മുന്നാക്ക സംവരണത്തിന് അർഹർ: മുഖ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox