22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മൂന്നാം ദിവസവും സമ്മര്‍ദം: സെന്‍സെക്‌സ് 1,021 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
Kerala

മൂന്നാം ദിവസവും സമ്മര്‍ദം: സെന്‍സെക്‌സ് 1,021 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

കനത്ത വില്പന സമ്മര്‍ദത്തില്‍ മൂന്നാമത്തെ ദിവസവും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. എല്ലാ സെക്ടറുകളിലും സമ്മര്‍ദം പ്രകടമായിരുന്നു.

സെന്‍സെക്‌സ് 1020.80 പോയന്റ് നഷ്ടത്തില്‍ 58,098.92ലും നിഫ്റ്റി 302.50 പോയന്റ് താഴ്ന്ന് 17,327.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരൊറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ അഞ്ചു ലക്ഷം കോടി രൂപയാണ് നഷ്ടമായത്.

യുഎസ് ഫെഡ് റിസര്‍വിന്റെ തുടര്‍ച്ചയായുള്ള നിരക്ക് വര്‍ധന ആഗോള മാന്ദ്യത്തിന് കാരണമായേക്കുമെന്ന ഭീതിയാണ് വിപണിയെ സമ്മര്‍ദത്തിനിടയാക്കിയത്.

പവര്‍ഗ്രിഡ് കോര്‍പ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, അദാനി പോര്‍ട്‌സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഡിവീസ് ലാബ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, സിപ്ല, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

Related posts

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഡി​സം​ബ​ർ അ​ഞ്ച് മു​ത​ൽ

Aswathi Kottiyoor

കു​ട്ടി​ക​ളു​ടെ കോ​വി​ഡ് വാ​ക്സി​ൻ സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ

Aswathi Kottiyoor

കേരളത്തെ മാലിന്യമുക്തമാക്കാൻ ബൃഹത്‌പദ്ധതി ; 2026ൽ ലക്ഷ്യം നേടും

Aswathi Kottiyoor
WordPress Image Lightbox