കണ്ണൂർ: പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിംഗ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ജില്ലയിൽ തുടങ്ങി.
പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി എസ്. സാംബശിവറാവു, ബ്രിഡ്ജസ് വിഭാഗം സൂപ്രണ്ടിംഗ് എൻജിനിയർ പി.കെ. മിനി എന്നിവരുടെ നേതൃത്വത്തിൽ രണ്ടു സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. ഒന്നും രണ്ടും റണ്ണിംഗ് കോൺട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവൻ പ്രവൃത്തികളുടെയും പുരോഗതിയും വിലയിരുത്തുന്നുണ്ട്.
ജില്ലയിലെ പത്ത് സെക്ഷനുകളിലാണ് പരിശോധന. സാംബശിവറാവുവിന്റെ നേതൃത്വത്തിൽ തലശേരി, കൂത്തുപറമ്പ്, ഇരിട്ടി, പാനൂർ സെക്ഷനുകളിലും പി.കെ. മിനിയുടെ നേതൃത്വത്തിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ, മാടായി, വളപട്ടണം, കണ്ണൂർ സെക്ഷനുകളിലുമാണ് പരിശോധന. 800 കിലോമീറ്ററിലധികം ദൂരപരിധികളിൽ ഓരോ പ്രവൃത്തിയുടെയും മെഷർമെന്റ് ബുക്ക് സഹിതം പരിശോധനയ്ക്ക് വിധേയമാക്കും. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ ജില്ലകളിൽ പരിശോധന നടക്കുന്നത്.
previous post