27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെ-സ്‌കിൽ പ്രചാരണം അക്ഷയ കേന്ദ്രങ്ങളിലൂടെ: അസാപ് കേരളയുമായി ധാരണാപത്രം ഒപ്പുവച്ചു
Kerala

കെ-സ്‌കിൽ പ്രചാരണം അക്ഷയ കേന്ദ്രങ്ങളിലൂടെ: അസാപ് കേരളയുമായി ധാരണാപത്രം ഒപ്പുവച്ചു

അസാപ് കേരളയുടെ കെ-സ്‌കിൽ പദ്ധതി വഴി നടപ്പാക്കുന്ന നൈപുണ്യ വികസന കോഴ്സുകളുടെ പ്രചാരണവും രജിസ്ട്രേഷനും അക്ഷയ കേന്ദ്രങ്ങൾ വഴി നടപ്പാക്കാൻ ധാരണയായി. അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസും, അക്ഷയ ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

ഇത് പ്രകാരം കെ സ്‌കിൽ ക്യാംപെയിനിന്റെ ഭാഗമായി പതിനഞ്ചിലധികം തൊഴിൽ മേഖലകളിലായി 130 ൽ അധികം സ്‌കിൽ കോഴ്സുകളിലേക്ക് അസാപ് നൽകി വരുന്ന പരിശീലന പരിപാടികളുടെ പ്രചാരണം അക്ഷയ കേന്ദ്രങ്ങൾ വഴി നടക്കും. വിദ്യാർത്ഥികൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി കോഴ്സുകളിൽ രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ടാകും. വീടുകളിൽ ആവശ്യമായ ഇന്റർനെറ്റ് സൗകര്യമില്ലാത്ത അസാപ് വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് സൗകര്യമൊരുക്കാനും ധാരണയായിട്ടുണ്ട്.

Related posts

‘വൃശ്‌ചികപ്പൊക്കം’ കുട്ടനാടിന്‌ ദുരിതം വിതയ്‌ക്കുന്നു; അറുതിയില്ലാതെ വേലിയേറ്റക്കെടുതി

Aswathi Kottiyoor

ഞങ്ങൾ ആന പാപ്പാന്‍ ആകാന്‍ പോകുന്നു. പൊലീസ് തപ്പി വരേണ്ട. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ വീട്ടില്‍ വരാം.’ കത്തെഴുതി വച്ച് ആന പാപ്പാന്മാരാകാൻ നാടുവിട്ട മൂന്ന് എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളെയും പിടികൂടി

Aswathi Kottiyoor

ക​രി​ങ്ക​ൽ ക്വാ​റി; കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

Aswathi Kottiyoor
WordPress Image Lightbox