23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ്
Kerala

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ്

കേരള ഷോപ്‌സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും കലാകായിക സാംസ്‌കാരിക അംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡ് നൽകും. 2021-22 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ.പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സിലബസുകളിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയവർക്കുമാണ് അവാർഡ് നൽകുന്നത്. മാർക്ക് ലിസ്റ്റുകളുടേയും, ഗ്രേഡ് ഷീറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, തൊഴിലാളി സ്വയം സാക്ഷ്യപ്പെടുത്തിയ ബോർഡ് നൽകിയ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, വിദ്യാർത്ഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമുളള അപേക്ഷ ഒക്ടോബർ 15ന് മുമ്പ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യലയത്തിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471-2572189.

Related posts

കിസാൻ സഭ സമ്മേളനം ഇന്ന് സമാപിക്കും; കർഷക മഹാറാലി വൈകിട്ട്‌ നാലിന്‌

Aswathi Kottiyoor

നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്കെതിരെ നടപടി; മന്ത്രി ആന്റണി രാജു

Aswathi Kottiyoor

കുട്ടികൾക്കുള്ള കോവാക്സിൻ സെപ്റ്റംബറോടെ വിതരണത്തിന് തയ്യാറായേക്കും.

Aswathi Kottiyoor
WordPress Image Lightbox