22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരളത്തിൽ നായകളുടെ എണ്ണം കൂടി ; സിരിജഗൻ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചു
Kerala

കേരളത്തിൽ നായകളുടെ എണ്ണം കൂടി ; സിരിജഗൻ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചു

കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിൽ ജസ്റ്റിസ്‌ സിരിജഗൻ കമ്മിറ്റി സുപ്രീംകോടതിയിൽ തൽസ്ഥിതി റിപ്പോർട്ട്‌ സമർപ്പിച്ചു. 2019ലെ സെൻസസ്‌ അനുസരിച്ച്‌ 2,89,986 തെരുവുനായകളുണ്ട്‌. 2016നെ അപേക്ഷിച്ച്‌ 20,992 എണ്ണത്തിന്റെ വർധന. ഈവർഷം ഇതുവരെ 1,96,552 പേർക്ക്‌ കടിയേറ്റു. തിരുവനന്തപുരം ജില്ലയിലാണ്‌ കൂടുതൽ–-27,343. കുറവ്‌ ഇടുക്കി–5,495. പേവിഷബാധയേറ്റ്‌ 21 പേർ മരിച്ചു.

2001 മുതൽ നായകളെ കൊല്ലുന്നത്‌ രാജ്യത്ത്‌ നിയമവിരുദ്ധമാക്കി. എബിസി പദ്ധതി വേണ്ടവിധം തദ്ദേശസ്ഥാപനങ്ങൾ ഉപയോഗിച്ചില്ല. ആവശ്യത്തിന്‌ നായപിടിത്തക്കാരില്ല. മാലിന്യം വലിച്ചെറിയുന്നത്‌ നായകളുടെ എണ്ണം കൂടാൻ കാരണമായെന്നും നായകളുടെ സെൻസസ്‌ രീതി മാറ്റണമെന്നും സമിതി അറിയിച്ചു.

Related posts

ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തി ;ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ*

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു.

Aswathi Kottiyoor

അധ്യാപകരില്ല: മാഹിയിൽ പഠനം പ്രതിസന്ധിയിൽ

Aswathi Kottiyoor
WordPress Image Lightbox