21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • അസാപ്‌ സ്‌കിൽ പാർക്കിൽ പ്രതിവർഷം 400 പേർക്ക്‌ പരിശീലനം.
Kerala

അസാപ്‌ സ്‌കിൽ പാർക്കിൽ പ്രതിവർഷം 400 പേർക്ക്‌ പരിശീലനം.

പാലയാട് അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രതിവർഷം നാനൂറോളം ഉദ്യോഗാർഥികൾക്ക്‌ പരിശീലനം നൽകി തൊഴിൽ പ്രാപ്തരാക്കും. തൊഴിൽ സാധ്യത ഏറെയുള്ള ടൂൾ എൻജിനിയറിങ്‌ ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിങ്‌, ടൂൾ ഡിസൈനിങ്‌ പ്രിസിഷൻ ആൻഡ് സിഎൻസി മെഷീനിങ്‌, കൺവെൻഷണൽ ആൻഡ് സിഎൻസി വെർട്ടിക്കൽ മില്ലിങ്‌, കോൺവെൻഷണൽ ആൻഡ് സിഎൻസി ടേണിങ് കോഴ്സുകൾ എൻടിടിഎഫിന്റെ നേതൃത്വത്തിൽ നടത്തും. രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് പൊതു-–- സ്വകാര്യ പങ്കാളിത്തത്തിൽ ദേശീയ അന്തർദേശീയ നിലവാരമുള്ള കോഴ്സുകളിലും ഇവിടെ പരിശീലനം നൽകും. പ്ലസ്ടു കഴിഞ്ഞവർക്കാണ് പ്രവേശനം. ബിടെക് പോലുള്ള പ്രൊഫഷണൽ കോഴ്സുകൾ കഴിഞ്ഞവർക്കായി ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്‌ ചെയ്യാൻ അവസരവുമുണ്ട്. വിവിധ കോഴ്സുകൾക്കായി നാല് വിഭാഗത്തിലുള്ള 44 മെഷീനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ലെയ്‌ത്ത്‌, മില്ലിങ്‌, ഡ്രില്ലിങ്‌, ഗ്രൈന്റിങ്‌ മെഷീനുകൾ ഉൾക്കൊള്ളുന്ന കൺവെൻഷണൽ മെഷീൻ, ലെയ്ത്ത്, മില്ലിങ് എന്നിവ ഉൾക്കൊള്ളുന്ന കംപ്യൂട്ടറൈസ്ഡ് ന്യൂമെറിക്‌ കൺട്രോൾ മെഷീൻ, ത്രിഡി പ്രിന്റർ മെഷീൻ, ഇലക്ട്രിക്‌ഡിസ്ചാർജ് മെഷീൻ എന്നിവയാണവ.
വിജയകരമായി കോഴ്സുകൾ പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് തൊഴിൽ കണ്ടെത്താൻ ക്യാംപസ് പ്ലെയ്‌സ്‌മെന്റ് സഹായം നൽകും. ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററി മെയിന്റനൻസ് തുടങ്ങി വരും കാലത്തെ തൊഴിൽ സാധ്യതകൾ കണ്ടെത്തി അതിനനുസൃതമായ കോഴ്സുകളും ഉടൻ ആരംഭിക്കും. പൊതുസമൂഹത്തിന് ഉപയോഗിക്കാവുന്ന തരത്തിൽ ഒരു യൂണിറ്റും സെന്ററിൽ പ്രവർത്തിക്കും. വിജയകരമായി കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക് തൊഴിൽ കണ്ടെത്താൻ സഹായവും നൽകും. ലോകോത്തര സൗകര്യങ്ങളോടെയാണ് പാർക്ക് സ്ഥാപിച്ചത്. കെട്ടിടത്തിന്റെ മൂന്ന് നിലകളിൽ അത്യാധുനിക ക്ലാസ് മുറികൾ, ലാബ് സൗകര്യങ്ങൾ, വസ്ത്രങ്ങൾ മാറാൻ ലോക്കർ സൗകര്യമുള്ള മുറികൾ, മീറ്റിങ് റൂമുകൾ, സെർവർ റൂം, നെറ്റ്‌ വർക്ക് കണക്റ്റിവിറ്റിയുള്ള ഐ ടി ലാബ് എന്നിവയും 66000 ലിറ്ററിന്റെ മഴവെള്ള സംഭരണിയും മഴവെള്ളം പുനരുപയോഗിക്കാൻ ഫിൽറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായി. ഡോ. വി ശിവദാസൻ എംപി വിശിഷ്ടാതിഥിയായി. അസാപ് എംഡി ഉഷ ടൈറ്റസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, എൻടിടിഎഫ് മാനേജിങ് ഡയറക്ടർ ഡോ. എൻ രഘുരാജ്, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, ധർമടം പഞ്ചായത്ത് പ്രസിഡന്റ് എൻ കെ രവി, ഡോ. സന്തോഷ് ബാബു, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, കോങ്കി രവീന്ദ്രൻ, കെ ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി സീമ, ബൈജു നങ്ങാരത്ത്, കെ പ്രീത, കൃഷ്ണൻ കോളിയോട്ട്, ഡോ. കെ വിനോദ് കുമാർ, ബി വി സുദർശനൻ, രാഷ്ട്രീയപാർടി നേതാക്കൾ എന്നിവർ സംബന്ധിച്ചു.

Related posts

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് , ശാസ്‌ത്രമേള തിരുവനന്തപുരത്ത് , കായിക മേള കുന്നംകുളത്ത്

Aswathi Kottiyoor

സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്‌ടോബര്‍ 10 മുതല്‍

Aswathi Kottiyoor

തീയറ്ററിൽ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്രം………

Aswathi Kottiyoor
WordPress Image Lightbox