• Home
  • Iritty
  • ശ്രീനാരായണഗുരു മഹാസമാധി: ഇരിട്ടി താലൂക്കിലും മേഖലയിലും വിപുലമായ പരിപാടികൾ നടന്നു.
Iritty

ശ്രീനാരായണഗുരു മഹാസമാധി: ഇരിട്ടി താലൂക്കിലും മേഖലയിലും വിപുലമായ പരിപാടികൾ നടന്നു.

ഇരിട്ടി: ശ്രീനാരായണഗുരുദേവന്റെ തൊണ്ണൂറ്റി അഞ്ചാമത് മഹാസമാധിയോടനുബന്ധിച്ച് ഇരിട്ടി താലൂക്കിലും മേഖലയിലും വിപുലമായ പരിപാടികൾ നടന്നു. ഗുരുപൂജ, സമൂഹ പ്രാർത്ഥന, ഗുരുദേവ കൃതികളുടെ ആലാപനം, പ്രഭാഷണം, മയക്കുമരുന്നിനെതിരെയുള്ള ബോധവൽക്കരണം, ഉപവാസം, കുടുംബബന്ധങ്ങളുടെ ഉയർച്ച എന്നീ വിഷയങ്ങളിൽ തുടങ്ങി വ്യത്യസ്തമായ പരിപാടികൾ ആണ് സംഘടിപ്പിച്ചത്. ഇരിട്ടി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ കല്ലുമുട്ടി ശ്രീനാരായണ ഗുരു മന്ദിരത്തിൽ വച്ച് നടത്തിയ പരിപാടിയിൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന എന്നിവയ്ക്ക് ശേഷം എ. എൻ. സുകുമാരൻ മാസ്റ്റർ, ലക്ഷ്മിക്കുട്ടിടീച്ചർ, പി. കെ. രാമൻ മാസ്റ്റർ, പി. പി.കുഞ്ഞുഞ് , വി. ഭാസ്കരൻ എന്നിവർ പ്രഭാഷണം നടത്തി. പി. എൻ. ബാബു, കെ. വി. അജി, കെ. കെ. സോമൻ, കെ. എം. രാജൻ, പി. ജി. രാമകൃഷ്ണൻ, എ. എം. കൃഷ്ണൻകുട്ടി, ചന്ദ്രമതി ടീച്ചർ, വിജയൻ ചാത്തോത്ത്, രാജു കുളിഞ്ഞ, എം. പ്രതാപൻ, അജിത്ത് എടക്കാനം, നിർമ്മലാഅനിരുദ്ധൻ, ഓമനൻ വിശ്വംഭരൻ, പി. കെ. വേലായുധൻ, ചന്ദ്രബോസ് മുടക്കോഴി, സി. രാമചന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പൂജാദി കർമ്മങ്ങൾക്ക് പ്രസാദ് ശാന്തികൾ നേതൃത്വം നൽകി.
കേളകം മൂർച്ചിലക്കാട് ഭഗവതി ക്ഷേത്രത്തിൽ നടന്ന സമാധി ദിന ചടങ്ങിൽ പി. എൻ. ഷാജൻ, സജീവൻ തോട്ടിക്കുടി എന്നിവർ പ്രഭാഷണം നടത്തി. ഷാജു തണ്ടപ്പുറം, സി. ആർ. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കണിച്ചാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഗുരുദേവ കൃതികളെ കുറിച്ച് ടി. വി. പ്രസാദ് സംസാരിച്ചു. ജിജീഷ് രാജ്, മനു എന്നിവർ നേതൃത്വം നൽകി.
ഉളിക്കൽ ശ്രീനാരായണ ഗുരു മന്ദിരത്തിൽ ശാഖാ പ്രസിഡണ്ട് എ. എസ്. മോഹനൻ പ്രഭാഷണം നടത്തി. ബിന്ദു ടീച്ചർ നേതൃത്വം നൽകി. പടിയൂർ ശ്രീനാരായണഗുരു മന്ദിരത്തിൽ നടന്ന സമാധി ദിനാചരണത്തിൽ സുരേന്ദ്രൻ മുടപ്പേൽ, ശശി മുന്നോടിയിൽ, അജേഷ് ചിറയിൽ എന്നിവർ നേതൃത്വം നൽകി. കൊട്ടിയൂർ ശ്രീനാരായണഗുരു ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ തങ്കപ്പൻ മാസ്റ്റർ, പി. ജി. ജയരാജൻ എന്നിവർ നേതൃത്വം നൽകി.
പയ്യാവൂർ കോയിപ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ആനപ്പന്തി ശ്രീനാരായണ ഗുരു മന്ദിരം, വിർപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,
മട്ടിണി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കോളിത്തട്ട്, കൊശവൻ വയൽ ശ്രീനാരായണഗുരു മന്ദിരം, പള്ളിയറ ദേവി ക്ഷേത്രം, ചെട്ടിയാംപറമ്പ് അയ്യപ്പക്ഷേത്രം, വെള്ളൂന്നി ആനയങ്കാവ് ദേവി ക്ഷേത്രം, കാക്കയങ്ങാട് ഗുരു മന്ദിരം, മണത്തണ, തില്ലങ്കേരി, മട്ടന്നൂർ, ശ്രീകണ്ഠപുരം, ചരൾ, വാളത്തോട് ക്ഷേത്രം, കാഞ്ഞിരക്കൊല്ലി, മണിപ്പാറ ഗുരുമന്ദിരം, ചന്ദനക്കാംപാറ, വെക്കളം, മെനച്ചോടി, പുന്നപ്പാലം, വിളമന ഗുരു മന്ദിരം, തൊല്ലമ്പ്ര എന്നിവിടങ്ങളിലും സമാധി ദിനാചരണം നടന്നു.

Related posts

ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം

Aswathi Kottiyoor

നിവേദനം നൽകി

Aswathi Kottiyoor

കർണാടക വനംവകുപ്പ് വരച്ച അതിർത്തി അടയാളപ്പെടുത്തൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിഓയിൽ ഒഴിച്ച് മായിച്ചു.

Aswathi Kottiyoor
WordPress Image Lightbox