25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വൈദ്യുതി തൂണുകളിലെ അനധികൃത കേബിളുകള്‍ അടിയന്തിരമായി നീക്കം ചെയ്യണം : കെ.എസ്.ഇ.ബി.
Kerala

വൈദ്യുതി തൂണുകളിലെ അനധികൃത കേബിളുകള്‍ അടിയന്തിരമായി നീക്കം ചെയ്യണം : കെ.എസ്.ഇ.ബി.

കെ.എസ്.ഇ.ബി.യുടെ വൈദ്യുതി പോസ്റ്റുകളിലൂടെ കേബിള്‍ ടിവി, ഇന്റര്‍‍നെറ്റ് കേബിളുകള്‍ അനധികൃതമായി വലിക്കുന്നത് വ്യാപകമായിരിക്കുകയാണ്. കെ എസ് ഇ ബി ജീവനക്കാരുടെ കൃത്യ നിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിക്കുന്നതിനുപുറമെ നിരവധി അപകടങ്ങളും ഇക്കാരണത്താല്‍ ഉണ്ടാകുന്നുണ്ട്. ഒടുവില്‍ 2022 ജൂലൈ 4-ന് മരട് സെക്ഷനു കീഴില്‍, റോഡിനു കുറുകെ താണു കിടന്ന കേബിള്‍ കുട്ടികള്‍ സഞ്ചരിച്ചിരുന്ന സ്കൂള്‍ ബസില്‍ കുരുങ്ങിയതിനെത്തുടര്‍ന്ന് കേബിള്‍ ബന്ധിപ്പിച്ചിരുന്ന ഹൈ ടെന്‍ഷന്‍ പോസ്റ്റ് ലൈനുള്‍‍‍‍പ്പെടെ ബസിനുമുകളിലേക്ക് വീണത് വലിയ വാര്‍ത്തയായിരുന്നു.
അറ്റകുറ്റപ്പണികള്‍ക്കായി ലൈന്‍ ഓഫ് ചെയ്തിരുന്നു എന്നതുകൊണ്ടു മാത്രമാണ് വന്‍ദുരന്തം ഒഴിവായത്. വൈദ്യുതി ലൈനുകള്‍ കടന്നു പോകുന്നതിനായി നിയമപരമായി വേര്‍തിരിക്കപ്പെട്ട മേഖലയിലും വൈദ്യുതി തൂണുകള്‍ക്ക് സമീപവും മറ്റ് വാര്‍ത്താവിനിമയ സ്ഥാപനങ്ങളുടെ തൂണുകള്‍ സ്ഥാപിക്കുന്നതും കെ.എസ്.ഇ.ബി. ജീവനക്കാരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുന്നതും സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതുമാണ്.ഇലക്ട്രിസിറ്റി ആക്ട് 2003-ലെ സെക്ഷന്‍ 68(5), സെന്‍‍‍‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ വൈദ്യുതി വിതരണ സുരക്ഷാ ചട്ടങ്ങള്‍ 2010-ലെ ചട്ടം 60, 61, 63, 69 തുടങ്ങിയവ പ്രകാരം ഇത്തരം അനധികൃത നിര്‍മ്മിതികള്‍ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.
ഈ സാഹചര്യത്തില്‍ ഇത്തരം അനധികൃത കേബിളുകളും തൂണുകളും അടിയന്തിരമായി നീക്കം ചെയ്യാനുള്ള നിര്‍‍‍ദ്ദേശം കെ എസ് ഇ ബി നല്‍‍കിയിട്ടുണ്ട്.

Related posts

ഡിസംബറോടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ എല്ലാം വിരൽത്തുമ്പിൽ ലഭിക്കും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

സ്വർണം കൊണ്ടുപോകാൻ ഇ വേ ബിൽ ; ജിഎസ്‌ടി കൗൺസിലിൽ ശുപാർശ വച്ചത്‌ കെ എൻ ബാലഗോപാൽ അധ്യക്ഷനായ ഉപസമിതി

Aswathi Kottiyoor

രാജ്യത്ത് ഏറ്റവുമധികം മരുന്ന് കഴിക്കുന്നത് കേരളീയര്‍; പഠനം

Aswathi Kottiyoor
WordPress Image Lightbox