23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഇന്ന് ലോക അൽഷിമേഴ്സ് ദിനം; കേരളത്തിൽ 65 വയസിന് മുകളിൽ മൂന്ന് ശതമാനം പേർക്ക് മറവിരോഗമെന്ന് പഠനം
Kerala

ഇന്ന് ലോക അൽഷിമേഴ്സ് ദിനം; കേരളത്തിൽ 65 വയസിന് മുകളിൽ മൂന്ന് ശതമാനം പേർക്ക് മറവിരോഗമെന്ന് പഠനം

ഇന്ന് ലോക അൽഷിമേഴ്സ് ദിനം. കേരളത്തിൽ 65 വയസിന് മുകളിലുളളവരിൽ മൂന്ന് ശതമാനം പേർക്ക് മറവിരോഗം പിടിപെടുന്നുണ്ടെന്ന് പഠന റിപ്പോർട്ട്. അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (എആർഡിഎസ്ഐ)യുടെതാണ് റിപ്പോർട്ട്. ഡിമെൻഷ്യയെ ബോധവൽക്കരിക്കാൻ ആചരിക്കുന്ന ലോക അൽഷിമേഴ്സ് മാസത്തിന്റെ ഭാഗമാണ് ലോക അൽഷിമേഴ്സ് ദിനം.തലച്ചോറിലെ കോശങ്ങൾക്ക് കാലക്രമേണയുണ്ടാകുന്ന നാശമാണ് അൽഷിമേഴ്സ് എന്ന രോഗാവസ്ഥയ്ക്ക് കാരണം. ലോകമെമ്പാടും 55 ദശലക്ഷം അൽഷിമേഴ്സ് രോഗികളാണുള്ളത്. ഇന്ത്യയിൽ അഞ്ച് ദശലക്ഷം രോഗികളുണ്ട്. കേരളത്തിൽ 2.16 ലക്ഷത്തിലധികം രോഗികളാണുള്ളത്. കേരളത്തിലെ ആകെ അൽഷിമേഴ്സ് രോഗികളിൽ 16 ശതമാനവും 65 വയസ്സിനുമുകളിലുള്ളവരാണ്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 2030 ഓടെ 78 മില്ല്യൺ രോഗികൾ ലോകമെമ്പാടുമുണ്ടാകുമെന്നാണ് പറയുന്നത്.
വ്യായാമമില്ലായ്മ, അമിതവണ്ണം, പുകവലി, മദ്യപാനം, അമിത ഉത്കണ്ഠ, അമിത രക്തസമ്മർദ്ദം, പ്രമേഹം, സമ്പൂർണ്ണാഹാരകുറവ്, പ്രായാധിക്യം, കുടുംബചരിത്രം, ജനതികം തുടങ്ങിയവയാണ് രോഗത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ. കേരളത്തിൽ 2.16 ലക്ഷത്തിലധികം മറവിരോഗബാധിതരുണ്ടെങ്കിലും വെറും 10 ശതമാനത്തിനു മാത്രമേ രോഗനിർണയവും പരിചരണവും ലഭിക്കുന്നുള്ളൂ. രോഗം തിരിച്ചറിയാത്തത് കുടുംബകലഹത്തിനും നിയമനടപടികൾക്കും വരെ കാരണമാകുന്നത് സാധാരണമാണ്.
85ന് വയസിന് മുകളിൽ പ്രായമുള്ളവരിൽ പകുതിപേർക്കും അൽഷിമേഴ്സ് വരാൻ സാധ്യതയുണ്ട്. അടുത്ത തലമുറകളിലേക്കും രോഗസാധ്യത ഉണ്ടാക്കുന്ന ജീനുകൾ പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിലാണ് അൽഷിമേഴ്സ് ബാധിതർ കൂടുതൽ. ലോക അൽഷിമേഴ്സ് ദിനത്തിൽ മറവി രോഗം ബാധിച്ചവർക്ക് കൂടുതൽ മികച്ച പരിചരണവും സഹായങ്ങളും നൽകാനും രോഗത്തെക്കുറിച്ചുള്ള ബോധവത്കരണ ശ്രമങ്ങളും അനിവാര്യമാണ്.

Related posts

ജ​ന​ന​സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ൽ അ​മ്മ​യു​ടെ പേ​രു മാ​ത്രം ചേ​ര്‍​ക്കാ​ന്‍ പൗ​ര​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് കോ​ട​തി

Aswathi Kottiyoor

രാത്രി പോസ്റ്റ്‌മോര്‍ട്ടത്തിന് നടപടിയെടുക്കണം: ഹൈക്കോടതി

Aswathi Kottiyoor

ഓ​ണാ​ഘോ​ഷം ക​രു​ത​ലോ​ടെ വേ​ണം; മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്രം

Aswathi Kottiyoor
WordPress Image Lightbox