27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ്ലസ് വൺ സ്കൂൾ കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷകൾ അനുസരിച്ചുള്ള അലോട്മെന്റ് ഇന്ന് മുതൽ
Kerala

പ്ലസ് വൺ സ്കൂൾ കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷകൾ അനുസരിച്ചുള്ള അലോട്മെന്റ് ഇന്ന് മുതൽ

പ്ലസ് വൺ സ്കൂൾ കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷകൾ അനുസരിച്ചുള്ള അലോട്മെന്റ് ഇന്ന് മുതൽ. മാറ്റം ലഭിച്ചവർ യോഗ്യത സർട്ടിഫിക്കറ്റ്, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ സഹിതം പുതിയ അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം നേടണം. രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.

പ്രവേശന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിനിലെ TRANSFER ALLOT RESULT എന്ന ലിങ്കിലൂടെ പരിശോധിക്കാം. നാളെയും മറ്റന്നാളുമായാണു പ്രവേശനം. മാറ്റം അനുസരിച്ചുള്ള പ്രവേശനത്തിന് ശേഷം സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളും രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനായുള്ള നിർദേശങ്ങളും 22ന് രാവിലെ ഒൻപതിന് പ്രവേശന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

സ്കൂൾ മാറ്റം ലഭിച്ച വിദ്യാർത്ഥികൾക്ക് ആദ്യം പ്രവേശനം നേടിയ സ്കൂളിൽ അടച്ച ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ തിരികെ കിട്ടാൻ അപേക്ഷിക്കാം. പ്രിൻസിപ്പൽമാർ ഈ തുക തിരികെ നൽകിയെന്ന് ഉറപ്പാക്കണം. പുതിയതായി പ്രവേശനം നേടുന്ന സ്കൂളിൽ ഇവ അടയ്ക്കണം. ഫീസ് ആദ്യ സ്കൂളിൽ അടച്ചതു മതിയാകും. ഇതിന്റെ രസീത് പുതിയ സ്കൂളിലെ പ്രിൻസിപ്പൽ വാങ്ങി സൂക്ഷിക്കണം. അധിക ഫീസ് തുക മാത്രം വിദ്യാർത്ഥിയിൽ നിന്ന് ഈടാക്കാം. കോമ്പിനേഷൻ മാറ്റം ലഭിച്ചവരും അധിക ഫീസ് ഉണ്ടെങ്കിൽ മാത്രം അടച്ചാൽ മതി.

Related posts

‘PWD4U’ ആപ് ഇനി ആപ്പിൾ ആപ്സ്റ്റോറിലും; ഇതുവരെ ലഭിച്ചത് 4264 പരാതികൾ.

Aswathi Kottiyoor

രാവിലെ 11 വരെ 20.99% പോളിങ്; കർണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.

Aswathi Kottiyoor

പരിശീലനം പൂർത്തിയാക്കി 2362 പേർ പോലീസ് സേനയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox