പേവിഷബാധ നിർമാർജനത്തിന്റെ ഭാഗമായി തെരുവുനായകൾക്കുള്ള വാക്സിനേഷൻ ജില്ലയിൽ പുരോഗമിക്കുന്നു. മൂന്നുദിവസംകൊണ്ട് 37 നായകൾക്കാണ് വാക്‌സിൻ നൽകിയത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണവകുപ്പ്, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ എന്നിവ ചേർന്നാണ് വാക്‌സിനേഷൻ ഡ്രൈവ് നടത്തുന്നത്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് വാക്സിനേഷൻ തുടങ്ങിയത്. പയ്യാമ്പലത്തും താളിക്കാവിലുമായി 17 നായകൾക്ക് ആദ്യ ദിനം വാക്സിൻ നൽകി. വ്യാഴാഴ്ച മനോരമ റോഡ് പരിസരത്തെ 13 നായകൾക്ക് വാക്സിൻ നൽകി.
കണ്ണൂർ പഴയ ബസ്‌സ്‌റ്റാൻഡ്, സ്‌റ്റേഡിയം പരിസരങ്ങളിലെ ഏഴ് തെരുവുനായകൾക്കാണ് വെള്ളിയാഴ്‌ച വാക്സിൻ നൽകിയത്.
സീനിയർ വെറ്ററിനറി സർജൻ ഡോ. പി കെ പത്മരാജിന്റെ നേതൃത്വത്തിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ പി ജൂബിലി, കെ ഷാഹിന എന്നിവരാണ് തെരുവു നായ വാക്‌സിനേഷൻ ടീമിലുള്ളത്.
കൂടുതൽ തെരുവുനായകളെ കണ്ടെത്താൻ ശനിയാഴ്ച മുതൽ അതിരാവിലെ വാക്സിനേഷൻ പ്രവർത്തനം തുടങ്ങാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം.
കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ പ്രവർത്തനം പൂർത്തിയാക്കിയാൽ ജില്ലയിലെ പേവിഷ ഹോട്ട് സ്പോട്ടുകളിലേക്ക് വാക്സിനേഷൻ വ്യാപിപ്പിക്കും.
previous post