24.6 C
Iritty, IN
September 28, 2024
  • Home
  • Kerala
  • ‘അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ആയിരം രൂപ പിഴ’; മുന്നറിയിപ്പുമായി പൊലീസ്‌
Kerala

‘അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ആയിരം രൂപ പിഴ’; മുന്നറിയിപ്പുമായി പൊലീസ്‌

തിരുവനന്തപുരം: ‍‍‍ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്. വ്യാപകമായി ഹോണടിച്ച് അലോസരമുണ്ടാക്കുന്നവർക്കാണ് മുന്നറിയിപ്പ്. ബ്രേക്ക് ചവിട്ടുന്നതിലും എളുപ്പം ഹോൺ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് പല ഡ്രൈവർമാരുമെന്ന് പൊലീസ് വിമർശിച്ചു. ഇവർക്ക് ഹോൺ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണെന്നും ട്രാഫിക് സിഗ്‌നൽ കാത്തു കിടക്കുന്നവർ, റയിൽവെ ഗേറ്റിൽ, ട്രാഫിക് ബ്ലോക്കിൽ കാത്തുകിടക്കുന്ന വാഹനങ്ങൾ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാൻ കഴിയുള്ളൂവെന്നും അതുറപ്പാക്കിയിട്ടും അനാവശ്യമായി ഹോൺ മുഴക്കുന്ന ഡ്രൈവർമാർ ഏറെയാണെന്നും പൊലീസ് പറഞ്ഞു.
അടിയന്തിര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിനാണ് ഹോൺ ഉപയോഗിക്കേണ്ടത് എന്നാൽ ഇതിനു വിപരീതമായി ദേഷ്യം, നിരാശ, അക്ഷമ എന്നിവ പ്രകടിപ്പിക്കാൻ ചിലർ തുടർച്ചയായി ഹോൺ മുഴക്കുന്നുണ്ട്. തുടർച്ചയായി മുഴങ്ങുന്ന ഹോൺ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരിൽ പെട്ടെന്ന് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നു. അത് അപകട സാധ്യത കൂട്ടുന്നു. ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോൺ ഉപയോഗം. ഇത് ഒരു ശല്യത്തേക്കാൾ ഇത് ഗർഭസ്ഥ ശിശുക്കൾ മുതൽ മുതിർന്നവർക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ കാര്യം കൂടിയാണ്. സാവധാനത്തിൽ കേൾവി ശക്തി നഷ്ടപ്പെടുകയാണ് അമിത ശബ്ദം സ്ഥിരമായി കേൾക്കുന്നതിന്റെ ദൂഷ്യഫലം. ദീർഘ നേരം അമിത ഹോൺ ചെവിയിൽ മുഴങ്ങുന്നതു പെട്ടെന്നു തീരുമാനമെടുക്കാനുള്ള ശേഷിയേയും ബാധിക്കും. ഇത് അപകടം ഉണ്ടാക്കാനും കാരണമായേക്കാമെന്നും അതിനാൽ മറ്റ് റോഡ് ഉപയോക്താക്കൾക്കോ അല്ലെങ്കിൽ വാഹനം ഓടിക്കുന്ന നമ്മൾക്ക് തന്നെയോ ഒരു അപകടം സംഭവിക്കാവുന്ന സന്ദർഭം ഉണ്ടെങ്കിൽ മാത്രം ഹോൺ മുഴക്കുക എന്നും കേരലാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മോട്ടോർ വാഹന നിയമം സെക്ഷൻ 194F പ്രകാരം താഴെ പറയും പ്രകാരം ഹോൺ മുഴക്കുന്നത് കുറ്റകരമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. 1. അനാവശ്യമായും / തുടർച്ചയായും / ആവശ്യത്തിലധികമായും ഹോൺ മുഴക്കുന്നത്.2. നോ ഹോൺ (No Horn) എന്ന സൈൻ ബോർഡ് വെച്ച ഇടങ്ങളിൽ ഹോൺ മുഴക്കുന്നത്.ഇത്തരം പ്രവർത്തി ചെയ്യുന്നവരിൽ നിന്ന് 1000 രൂപ പിഴയായി ഈടാക്കും. കുറ്റം ആവർത്തിച്ചാൽ 2000 രൂപ ഈടാക്കണമെന്നും മോട്ടോർ വാഹന നിയമത്തിൽ പറയുന്നു.

Related posts

കേരളത്തിലേത്‌ ഇന്ത്യയിലെ മികച്ച പൊലീസ്‌: ഗവർണർ

Aswathi Kottiyoor

അങ്കണവാടി ജീവനക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ്

Aswathi Kottiyoor

ഡ്രോൺ സർവ്വേ: ഫെബ്രുവരി രണ്ടാം വാരം തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox