23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • നിപ വൈറസ് പ്രതിരോധത്തിന് മാനേജ്മെന്‍റ് പ്ലാൻ; എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം
Kerala

നിപ വൈറസ് പ്രതിരോധത്തിന് മാനേജ്മെന്‍റ് പ്ലാൻ; എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം

സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ വൈ​റ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് നി​പ മാ​നേ​ജ്മെ​ന്‍റ് പ്ലാ​ൻ ത​യാ​റാ​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ പ്രോ​ട്ടോ​ക്കോ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. എ​ല്ലാ ജി​ല്ല​ക​ളും ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും എ​ൻ​സെ​ഫ​ലൈ​റ്റി​സ് രോ​ഗ​ബാ​ധി​ത​രെ നി​രീ​ക്ഷി​ക്കു​ക​യും വേ​ണം. ഇ​തോ​ടൊ​പ്പം പു​തു​ക്കി​യ ട്രീ​റ്റ്മെ​ന്‍റ് ഗൈ​ഡ്‌​ലൈ​നും, ഡി​സ്ചാ​ർ​ജ് ഗൈ​ഡ്‌​ലൈ​നും പു​റ​ത്തി​റ​ക്കി​യ​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന, ജി​ല്ല, ആ​ശു​പ​ത്രി​ത​ല​ത്തി​ൽ ഏ​കോ​പി​പ്പി​ച്ചു​ള്ള​താ​ണ് നി​പ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഘ​ട​ന. മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ​മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ ഡ​യ​റ​ക്ട​ർ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ ചേ​ർ​ന്ന​താ​ണ് സം​സ്ഥാ​ന സ​മി​തി.

ജി​ല്ലാ വി​ക​സ​ന മാ​നേ​ജ്മെ​ന്‍റ് അ​ഥോ​റി​റ്റി​യും പ്ര​ത്യേ​ക സ​ബ്ജ​ക്ട് ക​മ്മി​റ്റി​ക​ളും ചേ​ർ​ന്ന​താ​ണ് ജി​ല്ലാ​ത​ല സ​മി​തി. ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡും സ്റ്റാ​ൻ​ഡേ​ർ​ഡ് ചി​കി​ത്സാ മാ​നേ​ജ്മെ​ന്‍റ് പ്രോ​ട്ടോ​ക്കോ​ളു​മാ​ണ് ആ​ശു​പ​ത്രി​ത​ല​ത്തി​ലെ ഘ​ട​ന.

നി​രീ​ക്ഷ​ണം, പ​രി​ശോ​ധ​ന, രോ​ഗീ പ​രി​ച​ര​ണം എ​ന്നി​വ​യാ​ണ് പ്ര​ധാ​നം. നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ണ്ടാ​ക്ട് ട്രേ​സിം​ഗും ക്വാ​റ​ന്‍റൈ​നും ന​ട​ത്ത​ണം. നി​പ പ​രി​ശോ​ധ​ന സു​ഗ​മ​മാ​ക്ക​ണം. ട്രീ​റ്റ്മെ​ന്‍റ് പ്രോ​ട്ടോ​ക്കോ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക​യും അ​ത് നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യും.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ഫീ​ൽ​ഡ്ത​ല പ്ര​വ​ർ​ത്ത​ക​ർ, സ​ർ​ക്കാ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം ഉ​റ​പ്പാ​ക്കും. മ​രു​ന്നു​ക​ളു​ടെ​യും അ​വ​ശ്യ സാ​മ​ഗ്രി​ക​ളു​ടേ​യും ല​ഭ്യ​ത ഉ​റ​പ്പാ​ക്കും. പ്ര​തി​രോ​ധ​വും മു​ൻ​ക​രു​ത​ലു​ക​ളും സം​ബ​ന്ധി​ച്ച് ശ​ക്ത​മാ​യ അ​വ​ബോ​ധം ന​ൽ​കും.

കേ​ന്ദ്ര​വും മ​റ്റി​ത​ര വ​കു​പ്പു​ക​ളു​മാ​യു​ള്ള ബ​ന്ധം, ഭ​ര​ണ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​ൺ​ട്രോ​ൾ റൂം ​എ​ന്നി​വ​യ്ക്കാ​യി മാ​നേ​ജ്മെ​ന്‍റ് ഏ​കോ​പ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

Related posts

പൊതുവാഹനങ്ങൾക്ക് നിരീക്ഷണസംവിധാനം വരുന്നു; ചരക്കുനീക്ക ഏകോപനത്തിന് നോഡൽ ഓഫീസർ

Aswathi Kottiyoor

വരുമാന സർട്ടിഫിക്കറ്റ്: തടസ്സം പരിഹരിക്കുമെന്ന് പിഎസ്‍സി

Aswathi Kottiyoor

കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന പദ്ധതി വിനിയോഗം 100 ശതമാനത്തിലേറെ

Aswathi Kottiyoor
WordPress Image Lightbox