24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പദവിക്ക് നിരക്കാത്ത സമീപനം; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.വി.ഗോവിന്ദന്‍
Kerala

പദവിക്ക് നിരക്കാത്ത സമീപനം; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.വി.ഗോവിന്ദന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പദവിക്ക് നിരക്കാത്ത സമീപനമാണ് ഗവര്‍ണറില്‍നിന്നുണ്ടായതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.

സര്‍ക്കാരിനും കണ്ണൂര്‍ സര്‍വകലാശാലയ്ക്കുമെതിരെ ഗവര്‍ണര്‍ തെറ്റായ പ്രചാരവേല നടത്തുന്നു. കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രനെതിരെ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മൂന്നുവര്‍ഷം മുമ്പ് കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍വച്ച് തനിക്കെതിരെ വധശ്രമം ഉണ്ടായെന്ന ഗവര്‍ണറുടെ ആരോപണം ഗോവിന്ദന്‍ തള്ളി. കണ്ണൂരിലെ പൗരത്വ ഭേദഗതി സെമിനാറില്‍വച്ചുണ്ടായ പ്രതിഷേധം പെട്ടെന്നുണ്ടായതാണ്.

ഇതിനു പിന്നില്‍ സര്‍ക്കാരിനു പങ്കുണ്ടെന്ന തരത്തിലുള്ള ഗവര്‍ണറുടെ ആരോപണവും ഗോവിന്ദന്‍ നിഷേധിച്ചു. ഗവര്‍ണര്‍ പറയുന്നത് ലോകത്താരും വിശ്വസിക്കാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനെയും എസ്എഫ്‌ഐയേയും ഗവര്‍ണര്‍ പരോക്ഷമായി കടന്നാക്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Related posts

ലോക്ക്ഡൗണ്‍ ഇളവുകള്‍ വെട്ടിക്കുറക്കാന്‍ നീക്കം………..

പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത്‌ എട്ടു ലക്ഷംകോടി; വര്‍ധന 12ശതമാനം

Aswathi Kottiyoor

കാ​ട്ടു​പ​ന്നി​ക​ളെ കൊല്ലാൻ കർഷകർക്ക് അ​നു​മ​തി ന​ല്‍​ക​ണം: ഹൈ​ക്കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox